പുഴുക്കളുടെ പാത്രം തുറക്കുകയാണോ?; റഫേലിൽ കേന്ദ്രത്തെ കടന്നാക്രമിച്ച് ചിദംബരം

By Desk Reporter, Malabar News
P-Chidambaram_2020-Sep-24
Ajwa Travels

ന്യൂഡെൽഹി: റഫേൽ കാരാറിലെ ഓഫ്സെറ്റ് കരാറുകൾ സംബന്ധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെ വിമർശിച്ചുള്ള കം‌പ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കേന്ദ്രത്തിനെതിരെ വിമർശനമുന്നയിച്ച് കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന പി ചിദംബരം. നൂതന സാങ്കേതികവിദ്യ ലഭ്യമാക്കുന്ന വാഗ്ദാനം ഓഫ്‌സെറ്റ് കരാർ പ്രകാരം പാലിക്കുന്നതിൽ വീഴ്‌ച ഉണ്ടായെന്നാണ് സിഎജിയുടെ കണ്ടെത്തലെന്ന് ചിദംബരം പറഞ്ഞു.

റഫേൽ യുദ്ധവിമാനങ്ങളുടെ ഇടപാടുമായി ബന്ധപ്പെട്ട് നിർമ്മാതാക്കളായ ദസോ ഏവിയേഷൻ വാഗ്ധാനങ്ങൾ പാലിച്ചതായാണ് സർക്കാർ വ്യക്തമാക്കിയത്. എന്നാൽ, സാങ്കേതിക കൈമാറ്റം സംബന്ധിച്ച വാഗ്ധാനങ്ങൾ രണ്ട് ഫ്രഞ്ച് കമ്പനികളും പാലിച്ചില്ലെന്നാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്. സിഎജി റിപ്പോർട്ട് പുഴുക്കളുടെ പാത്രം തുറന്നുവിടുകയാണോ എന്നാണ് ചിദംബരത്തിന്റെ ട്വീറ്റുകളിലൊന്ന്. ഫ്രഞ്ച് നിർമാതാക്കൾ കരാർ പ്രകാരമുള്ള ആദ്യത്തെ വാർഷിക ഓഫ്സൈറ്റ് ബാധ്യതകൾ 2020 സെപ്തംബർ 23നകം പൂർത്തിയാക്കേണ്ടതായിരുന്നു, അത് ഇന്നലെയായിരുന്നുവെന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നു.

ഇന്നലെ പാർലമെന്റിന്റെ മേശപ്പുറത്ത് വച്ച റിപ്പോർട്ടിലാണ് ഫ്രഞ്ച് കമ്പനികളെ വിമർശിച്ച് സിഎജി വിമർശനമുന്നയിച്ചത്. മാനേജ്‌മെന്റ് ഓഫ് ഡിഫൻസ് ഓഫ്‌സെറ്റ് എന്നാണ് സിഎജി റിപ്പോർട്ടിന്റെ തലകെട്ട്. 2016ലാണ് 36 റഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ 59,000 കോടി രൂപയുടെ കരാർ ഇന്ത്യ ഫ്രാൻസുമായി ഒപ്പുവെച്ചത്. മിലിറ്ററി സംബന്ധമായ സാമഗ്രികളും മറ്റും വാങ്ങുന്ന കരാറുകളുടെ ഭാഗമായി ’ഓഫ്‌സെറ്റ് ഒബ്ലിഗേഷൻസ്’ എന്ന പേരിലാണ് ചില വ്യവസ്ഥകൾ ഉൾപ്പെടുത്തുക.

Also Read:  ഉമര്‍ ഖാലിദിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

എന്നാൽ, നൂതന സാങ്കേതികവിദ്യ ലഭ്യമാക്കുന്ന വാഗ്ദാനം ഓഫ്‌സെറ്റ് കരാർ പ്രകാരം പാലിക്കുന്നതിൽ വീഴ്‌ച ഉണ്ടായെന്നാണ് സിഎജിയുടെ കണ്ടെത്തൽ. നാല് കമ്പനികളാണ് വ്യവസ്ഥകൾ പ്രകാരം ഓഫ്‌സെറ്റ് വാഗ്ദാനങ്ങൾ പാലിക്കാൻ ബാധ്യസ്ഥർ. ഇതിലെ രണ്ട് കമ്പനികളായ ഡസോൾട്ട്, എംബിഡിഎ കമ്പനികൾക്കാണ് വിമർശനം. വാഗ്ദാനം ചെയ്‌ത ഓഫ്‌സെറ്റ് കരാറുകൾ നൂതന സാങ്കേതിക വിദ്യ ഇതുവരെയും നൽകിയില്ലെന്ന് സിഎജി കുറ്റപ്പെടുത്തുന്നു. ഇന്ത്യയുടെ ഓഫ്‌സെറ്റ് നയം ഫലപ്രദമല്ലെന്ന് സിഎജി ചൂണ്ടിക്കാട്ടി. വിദേശ യുദ്ധസാമഗ്രികൾ വാങ്ങുമ്പോൾ ആരും തന്നെ ഉയർന്ന സാങ്കേതികവിദ്യ കൈമാറാൻ തയ്യാറാവുന്നില്ലെന്ന് സിഎജിയുടെ റിപ്പോർട്ടിൽ പറയുന്നു.

Kerala News:  ലൈഫ് മിഷന്‍; ആരോപണങ്ങള്‍ ഭയന്ന് പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE