ഉമര്‍ ഖാലിദിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

By Staff Reporter, Malabar News
National image_malabar news
Umar Khalid
Ajwa Travels

ന്യൂഡെല്‍ഹി: ഡെല്‍ഹി വംശീയ ആക്രമണവുമായി ബന്ധപ്പെട്ട് യു.എ.പി.എ നിയമപ്രകാരം അറസ്റ്റിലായ ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി ഉമര്‍ ഖാലിദിനെ ഒക്ടോബര്‍ 22വരെ ഡെല്‍ഹി കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പത്തുദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉമര്‍ ഖാലിദിനെ കര്‍കര്‍ഡൂമ കോടതിയില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്തിന്റെ മുമ്പാകെ ഹാജരാക്കിയത്.

സെപ്തംബര്‍ 24 വരെ 10 ദിവസത്തേക്കായിരുന്നു ഉമര്‍ ഖാലിദിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഫെബ്രുവരിയില്‍ വടക്കന്‍ ഡല്‍ഹിയില്‍ നടന്ന വര്‍ഗീയ കലാപത്തിലെ ഗൂഢാലോചന ആരോപിച്ചുള്ള കേസിലാണ് ഖാലിദിനെ ഈ മാസം 14ന് അറസ്റ്റുചെയ്‌തത്. നേരത്തേ പൊലീസ് കസ്റ്റഡിക്കിടെ കുടുംബത്തെ കാണാന്‍ അനുവദിക്കണംഎന്നാവശ്യപ്പെട്ട് ഉമര്‍ ഖാലിദ് സമര്‍പ്പിച്ച ഹരജി കോടതി തള്ളിയിരുന്നു.

Read Also: മലയാളത്തിന്റെ നടന വിസ്‌മയം തിലകന്‍ വിടവാങ്ങിയിട്ട് 8 വര്‍ഷങ്ങള്‍

കലാപമുണ്ടാക്കാന്‍ ഗൂഡാലോചന നടത്തിയതിനാണ് ഖാലിദിനെതിരെ കേസെടുത്തത്. രാജ്യദ്രോഹം, കൊലപാതകം, കൊലപാതകശ്രമം, മതത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക, കലാപം എന്നീ കുറ്റങ്ങളാണ് ഉമര്‍ ഖാലിദിന് മേല്‍ ചുമത്തിയത്.

ഡെല്‍ഹി കലാപത്തിന്റെ പ്രതിപ്പട്ടികയില്‍ തന്നെ വലിച്ചിഴക്കാന്‍ പൊലീസ് പലരെയും കള്ള സാക്ഷിമൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുന്നതായി ആരോപിച്ച് നേരത്തെ ഉമര്‍ ഖാലിദ് ഡെല്‍ഹി പൊലീസ് കമീഷണര്‍ എസ്. എന്‍. ശ്രീനിവാസ്‌തവക്ക് കത്തെഴുതിയിരുന്നു.

ഡെല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് സെപ്തംബര്‍ 13നാണ് ഉമര്‍ ഖാലിദിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Kerala News: എം ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE