തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നള്ളത്ത് വിലക്കി ഉത്തരവ്

By Staff Reporter, Malabar News
thechikkotukav
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ
Ajwa Travels

തിരുവനന്തപുരം: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിന് താത്കാലിക വിലക്ക്. നിബന്ധനകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ താൽക്കാലിക വിലക്ക് ഏർപ്പെടുത്തി ഉത്തരവിട്ടത്. ആനയുടെ കാഴ്‌ചക്കുള്ള തകരാറുകൾ മൂടിവെച്ചതിൽ വിശദീകരണം നൽകണമെന്ന് പ്രിൻസിപ്പൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്‌റ്റ് ആവശ്യപ്പെട്ടു.

ഈ മാസം 11നാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കി തൃശൂർ, പാലക്കാട് ജില്ലകളിൽ എഴുന്നള്ളിക്കുന്നതിന് കർശന ഉപാധികളോടെ അനുമതി നൽകിയത്. ഈ അനുമതി റദ്ദാക്കണമെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ്. തൃശൂർ ജില്ലാ കളക്‌ടർ നൽകിയ നിരീക്ഷണ സമിതിയുടെ നിഗമനത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടിയാണ് ആനയെ എഴുന്നള്ളിക്കുന്നതിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്.

കാഴ്‌ച ശക്‌തിയിലെ ന്യൂനത ഉൾപ്പെടെ മറച്ചുവച്ചാണ് നേരത്തെ അനുമതി നൽകിയതെന്നും ഇതിൽ അസിസ്‌റ്റന്റ് ഫോറസ്‌റ്റ് കൺസർവേറ്റർക്ക് വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രിൻസിപ്പൾ ചീഫ് കൺസർവേറ്ററാണ് വിശദീകരണം ആവശ്യപ്പെട്ടത്.

അതേസമയം ഇക്കാര്യം പരിശോധിക്കുമെന്ന് തൃശൂർ ജില്ലാ കളക്‌ടർ എസ്‌ ഷാനവാസ്‌ പറഞ്ഞു. വനം വകുപ്പിന്റെ നിർദേശത്തെ തുടർന്ന് അഞ്ചംഗ വെറ്റിനറി ഡോക്‌ടർമാർ അടങ്ങുന്ന സംഘം അടുത്ത ദിവസം ആനയെ പരിശോധിക്കും. ഇതിന് ശേഷമാവും അന്തിമതീരുമാനം.

Read Also: ആരോഗ്യനില മോശമായി; ഷാഫിയേയും ശബരീനാഥിനേയും ആശുപത്രിയിലേക്ക് മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE