പി എ ജി ഡി ദേശവിരുദ്ധമല്ല; ബി ജെ പി വിരുദ്ധം; ഫാറൂഖ് അബ്‌ദുള്ള

By Syndicated , Malabar News
Gupkar_Malabar news
Ajwa Travels

ശ്രീനഗര്‍: ജമ്മു കശ്‌മീരിന്റെ പ്രത്യേക അവകാശങ്ങള്‍ പുനസ്‌ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ളറേഷന്‍ ദേശവിരുദ്ധമെന്ന ബി ജെ പി പ്രചാരണം തെറ്റെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്‌ദുള്ള. പി എ ജി ഡി ദേശവിരുദ്ധം അല്ലെന്നും എന്നാല്‍ ബി ജെ പി വിരുദ്ധമാണെന്നും ഇദ്ദേഹം പറഞ്ഞു.

‘പിഎജിഡി ദേശവിരുദ്ധമാണെന്ന് ബിജെപി തെറ്റായ പ്രചാരണം നടത്തുകയാണ്. എന്നാല്‍ ഇത് ബിജെപി വിരുദ്ധമാണെന്ന കാര്യത്തില്‍ സംശയമില്ല. ഇത് മതവുമായി ബന്ധപ്പെട്ട പോരാട്ടമല്ല അവകാശങ്ങള്‍ക്കും സ്വത്വം നിലനിര്‍ത്തുന്നതിനുമുള്ള പോരാട്ടമാണ്. ബിജെപി രാജ്യത്തെ ഭരണഘടനയെ തകര്‍ക്കാനും വിഭജിക്കാനും ശ്രമിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റ് 5ന് അവര്‍ രാജ്യത്തെ ഭരണഘടനയോട് എന്ത് ചെയ്‌തു എന്ന് കണ്ടതാണ്. ജമ്മു, കശ്‌മീര്‍, ലഡാക്ക് മേഖലകളുടെ സ്വയംഭരണാവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണിത്’- ഫാറൂഖ് അബ്‌ദുള്ള പറഞ്ഞു

ഫാറൂഖ് അബ്‌ദുള്ള ചെയര്‍മാനായി ആറ് പാര്‍ട്ടികളുടെ സഖ്യമാണ് രൂപീകരിച്ചത്. പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്‌തിയാണ് വൈസ് ചെയര്‍പേഴ്‌സണ്‍. മുതിര്‍ന്ന സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ എം വൈ തരിഗാമിയെ കൂട്ടായ്‌മയുടെ കണ്‍വീനറായി തെരഞ്ഞെടുത്തു. പീപ്പിള്‍സ് കോണ്‍ഫെറന്‍സ് നേതാവ് സജാത് ലോണിനെയാണ് സമിതിയുടെ വക്‌താവായി തെരഞ്ഞെടുത്തത്.

2019 ഓഗസ്‌റ്റ് 5ന് ജമ്മു കശ്‌മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുകയും സംസ്‌ഥാന പദവി റദ്ദാക്കി രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്‌തതുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രിമാരടക്കമുള്ള നേതാക്കളെ തടവിലാക്കിയിരുന്നു. ഫാറൂഖ് അബ്‌ദുള്ള 7 മാസവും ഒമര്‍ അബ്‌ദുള്ള 9 മാസവും മെഹബൂബ മുഫ്‌തി 14 മാസവും തടവിലായിരുന്നു. നേതാക്കളെല്ലാം പുറത്തിറങ്ങിയതിന് പിന്നാലെയാണ് ശ്രീനഗറിലെ ഗുപ്കാര്‍ റോഡിലുള്ള ഫാറൂഖ് അബ്‌ദുള്ളയുടെ വീട്ടില്‍ യോഗം ചേര്‍ന്ന് സഖ്യം രൂപീകരിച്ചത്.

Read more: ജമ്മു കശ്മീര്‍; പ്രത്യേക പദവി പുനസ്ഥാപിക്കില്ല; രവിശങ്കര്‍ പ്രസാദ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE