സേവനകേന്ദ്രത്തിന്റെ മറവിൽ സമാന്തര എക്‌സ്‌ചേഞ്ച്; രണ്ടുപേർ അറസ്‌റ്റിൽ

By News Desk, Malabar News
The case of the escaped criminal; Seven people, including a police officer, were arrested
Rep. Image
Ajwa Travels

തിരൂരങ്ങാടി: സേവനകേന്ദ്രത്തിന്റെ മറവിൽ സമാന്തര എക്‌സ്‌ചേഞ്ച് ടെലിഫോൺ നടത്തിയ 2 പേരെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. തെന്നല അറക്കൽ കുന്നന്തറ മുഹമ്മദ് സുഹൈൽ (34), ഇയാളുടെ സഹായി ചുള്ളിപ്പാറ കൊടക്കല്ല് ചെനക്കൽ നിയാസുദ്ദീൻ(22) എന്നിവരെയാണ് പോലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. വെന്നിയൂരിലും തെന്നലയിലും ഇവർ നടത്തിയിരുന്ന മണി ട്രാൻസ്‌ഫർ സ്‌ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് സമാന്തര എക്‌സ്‌ചേഞ്ച് ടെലിഫോൺ പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്.

ഇവിടെനിന്ന് നൂറ്റൻപതോളം സിം കാർഡും 2 കംപ്യൂട്ടറുകളും 2 ലാപ്‌ടോപ്പും 3 സിം കാർഡ് ബോക്‌സും 6 മൊബൈൽ ഫോണും കണ്ടെത്തി. എസ്‌ഐ രാജേഷ്‌കുമാർ, സിസിപിഒമാരായ സജിനി, ഹരീഷ്, സിപിഒ ജിതിൻ, സൈബർ വിദഗ്‌ധനായ കെപി പ്രശോഭ്, ബിഎസ്‌എൻഎൽ ഡിവിഷനൽ എഞ്ചിനീയർമാരായ പിആർ സുധീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രതികളെ റിമാൻഡ് ചെയ്‌തു.

Most Read: ‘സെലൻസ്‌കി’; 150 ദശലക്ഷം പഴക്കമുള്ള ഫോസിലിന് പ്രസിഡണ്ടിന്റെ പേര്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE