തിയേറ്ററിൽ ജനം എത്തുന്നില്ല; ‘മിഷൻ സി’ പിൻവലിക്കാൻ സംവിധായകന്റെ അഭ്യർഥന

വ്യാപകമായ പരസ്യ പ്രചാരണങ്ങൾ, അസാധാരണമായ ക്രൗഡ്‌ഫുൾ വിഷയം, മലയാളികളുടെ വൈകാരിക തലത്തെ സ്‌പർശിക്കാൻ സാധിക്കുന്ന താരബാഹുല്യം ഇവയെല്ലാം ഒന്നിച്ചുവന്നാൽ ആളുകൾ തിയേറ്ററിലേക്ക് എത്തിതുടങ്ങും.

By Desk Editor, Malabar News
Director request to withdraw 'Mission C' from theaters
Ajwa Travels

കാണികൾ തിയേറ്ററിലേക്ക് എത്താത്ത സാഹചര്യം കണക്കിലെടുത്ത് ‘മിഷൻ സി’ താൽക്കാലികം പിൻവലിക്കാൻ നിർമാതാവിനോടും വിതരണക്കാരോടും അഭ്യർഥന നടത്തി സംവിധായകൻ വിനോദ് ഗുരുവായൂർ. തന്റെ ഫേസ്ബുക് വഴിയാണ് ഇദ്ദേഹം അഭ്യർഥന പുറത്തുവിട്ടത്.

രജനിയുടെ അണ്ണാത്തെ പോലുള്ള സിനിമകൾക്ക് പോലും ചരിത്രത്തിൽ ഇന്നുവരെയില്ലാത്ത രീതിയിൽ ആളില്ലാത്ത അവസ്‌ഥ നിലവിലുള്ളപ്പോൾ താര നിബിഢമല്ലാത്ത സിനിമകൾക്ക് ഗുണമേൻമ കൊണ്ടുമാത്രം പിടിച്ചുനിൽക്കാൻ സാധിക്കില്ല എന്ന യാഥാർഥ്യം തിരിച്ചറിഞ്ഞാണ് സംവിധായകന്റെ അഭ്യർഥന.

‘ഹൈലി ക്രൗഡ്‌ഫുൾ ആയ രജനി സാറിനെ പോലുള്ളവരുടെ സിനിമക്ക് ആളില്ലാത്ത അവസ്‌ഥയാണ്‌ തിയേറ്ററിൽ. യുവാക്കളുടെ ഹരമായ വിശാലും ആര്യയും ഒന്നിച്ച് അഭിനയിക്കുന്ന, IMDb ഉൾപ്പടെയുള്ളവർ പത്തിൽ എട്ടും അതിനുമുകളിലും റേറ്റിങ് നൽകിയ ചിത്രങ്ങൾ പോലും ആളില്ലാതെ പലയിടത്തും ഷോ മുടങ്ങുന്നു.’= സംവിധായകൻ പറഞ്ഞു തുടങ്ങി

‘അപ്പോൾ പിന്നെ താരതമ്യേന ചെറുതായ നമ്മുടെസിനിമയുടെ അവസ്‌ഥ പറയേണ്ടതില്ലല്ലോ. അത് കൊണ്ടാണ് ഞാൻ നിർമാതാക്കളോടും വിതരണക്കാരോടും, തിയേറ്ററിൽ ആളെത്തുന്ന സമയം വരെ സിനിമ പിൻവലിക്കുക, ശേഷം, അനുയോജ്യ സമയത്ത് റി-റിലീസ് ചെയ്യുക എന്ന് അഭ്യർഥിക്കുന്നത്;’ – ‘മിഷൻ സി’ സംവിധായകൻ വിനോദ് ഗുരുവായൂർ വിശദീകരിച്ചു.
Vinod Guruvayoor Facebook Post on Mission C

മിഷൻ സി കണ്ടവരിൽ നിന്നും, റിലീസ് ചെയ്‌ത തിയേറ്ററുകളിൽ നിന്നും ലഭിച്ച അഭിപ്രായങ്ങൾ അനുസരിച്ചും വിശ്വസനീയവും ആധികാരികവുമായ റേറ്റിങ് ഏജൻസികൾ നൽകിയ അഭിപ്രായം അനുസരിച്ചും ‘മിഷൻ സി’ നിലവാരമുള്ള ഒരു ചെറു ചിത്രമാണ്. സംവിധായകൻ എന്ന നിലയിൽ വിനോദ് ഗുരുവായൂർ പരമാവധി നിലവാരം ഉറപ്പുവരുത്തിയിട്ടുള്ള സിനിമയാണ് ‘മിഷൻ സി’. അഭിനേതാക്കളായ അപ്പാനി ശരത്, കൈലാഷ്, ബാലാജി ശർമ, മേജർ രവി ഉൾപ്പടെയുള്ളവർ നല്ല അഭിനയം കാഴ്‌ചവെച്ച സിനിമയുമാണ് മിഷൻ സി. പക്ഷെ, തിയേറ്ററിൽ സിനിമയുടെ ഗുണനിലവാരം കൊണ്ടുമാത്രം ആളെത്തില്ല എന്നതാണ് കാലങ്ങളായുള്ള യാഥാർഥ്യം.

Director request to withdraw 'Mission C' from theatersഎയർ കണ്ടീഷൻഡ് ചെയ്‌ത്‌ അടച്ചിട്ട് കാണേണ്ട തിയേറ്ററിലേക്ക് കുട്ടികൾക്ക് വാക്‌സിൻ ലഭ്യമായിട്ട് പോയാൽ മതി എന്നാലോചിക്കുന്നവരാണ് കൂടുതലും. ഒപ്പം, ഇടത്തരം കുടുംബങ്ങളിലും സാധാരണക്കാരുടെ കുടുംബങ്ങളിലും നിലവിലുള്ള സാമ്പത്തിക അരക്ഷിതാവസ്‌ഥയും വിഷയമാണ്. മാത്രവുമല്ല ഒടിടി മാനിയ കുടുംബങ്ങളെ നല്ല രീതിയിൽ സ്വാധീനിക്കുകയും ചെയ്‌തിട്ടുണ്ട്‌. ആധുനിക ടെലിവിഷൻ സെറ്റുകൾ മോശമല്ലാത്ത നിലവാരം ഉറപ്പ് നൽകുകയും ചെയ്യുന്നതാണ്. ഇതുകൂടാതെയാണ് യുട്യൂബ്, ഫേസ്‍ബുക് വീഡിയോസ്, ഇൻസ്‌റ്റാ വീഡിയോ ഉൾപ്പടെയുള്ള ഡിജിറ്റൽ കണ്ടന്റുകളുടെ ബാഹുല്യം. അതായത് സിനിമ തിയേറ്ററിൽ പോയികാണൽ നിലവിലെ ആധുനിക സാഹചര്യത്തിൽ ‘ഒരത്യാവശ്യ’ വിഷയമല്ല എന്നത് കാണികളുടെ പെട്ടെന്നുള്ള ഒഴുക്കിന് തടസമാണ്.

Vinod Guruvayoor Facebook Post on Mission Cഇത്തരം ചിന്തകളെയെല്ലാം ബ്രേക്ക് ചെയ്യാൻ സാധിക്കുന്ന രീതിയിലുള്ള വ്യാപകമായ പരസ്യ പ്രചാരണങ്ങൾ, അസാധാരണമായ ക്രൗഡ്‌ഫുൾ വിഷയം, മലയാളികളുടെ വൈകാരിക തലത്തെ സ്‌പർശിക്കാൻ സാധിക്കുന്ന താരബാഹുല്യം ഇവയെല്ലാം ഒന്നിച്ചുവന്നാൽ ആളുകൾ തിയേറ്ററിലേക്ക് എത്തിതുടങ്ങും. പിന്നീടത് നിലക്കാത്ത പ്രവാഹവുമാകും. അതല്ലങ്കിൽ, ആസ്വാദകരുടെ സ്വാഭാവിക മാറ്റത്തിന് വേണ്ടി കാത്തിരിക്കേണ്ടിവരും. അത് ചിലപ്പോൾ മാസങ്ങൾ തന്നെ സമയമെടുക്കുന്ന കാര്യമാണ്.

Most Read: ത്രിപുര സംഘർഷം; 102 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് എതിരെ യുഎപിഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE