ഇന്ത്യയില്‍ ഒരു കോവിഡ് വാക്‌സിനുകൂടി പരീക്ഷണാനുമതി

By Staff Reporter, Malabar News
vaccine_malabar news
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യത്ത് ഒരു കോവിഡ് വാക്‌സിനുകൂടി പരീക്ഷണാനുമതി നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ആറ് വാക്‌സിനുകളാണ് നിലവില്‍ പരീക്ഷണ ഘട്ടത്തിലുള്ളത്. ഇവക്ക് പുറമെയാണ് ഒരു വാക്‌സിന്റെ പരീക്ഷണം കൂടി ഇന്ത്യയില്‍ തുടങ്ങുന്നതെന്ന് നീതി ആയോഗ് അംഗം ഡോ. വികെ പോള്‍ അറിയിച്ചു. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ഈയാഴ്‌ചയാണ് ഒരു വാക്‌സിനുകൂടി അനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ബയോടെക്‌നോളജി വകുപ്പിന്റെ സഹായത്തോടെ ജനോവ കമ്പനി വികസിപ്പിച്ചിട്ടുള്ള വാക്‌സിനാണ് അനുമതി. ഇത് ഫൈസര്‍ വാക്‌സിന്റെ അതേ സാങ്കേതികവിദ്യയാണ് പിന്തുടരുന്നത്. അതേസമയം ഫൈറസില്‍നിന്ന് വ്യത്യസ്‌തമായി സാധാരണ ശീതീകരണ സംവിധാനങ്ങളില്‍ ഈ വാക്‌സിന്‍ സൂക്ഷിക്കാന്‍ കഴിയും. ഫ്രഡ്ജില്‍പോലും വാക്‌സിന്‍ സൂക്ഷിക്കുക സാധ്യമാണെന്നും ഡോ. വികെ പോള്‍ അറിയിച്ചു.

Read Also: സമരം അവസാനിപ്പിക്കണം; എയിംസിലെ നഴ്‌സുമാരോട് ഹൈക്കോടതി

നിലവില്‍ രാജ്യത്ത് വികസിപ്പിക്കുന്ന ആറ് വാക്‌സിനുകള്‍ വിവിധ ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങളിലാണ്. ഇവയില്‍ ചിലതിന് ഉടന്‍ അനുമതി നല്‍കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ നേരത്തെതന്നെ വ്യക്‌തമാക്കിയിരുന്നു.

ആസ്ട്രസെനിക്കയുമായി സഹകരിച്ച് പുണെയിലെ സെറം ഇന്‍സ്‍റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വികസിപ്പിക്കുന്ന കോവിഡ്ഷീല്‍ഡാണ് രാജ്യത്തെ പരീക്ഷണത്തിലുള്ള വാക്‌സിനുകളില്‍ പ്രധാനം. കോവാക്‌സിനാണ് രണ്ടാമത്തേത്. ഐസിഎംആറുമായി സഹകരിച്ച് ഹൈദരാബാദിലെ ഭാരത് ബയോടെക്കാണ് ഈ വാക്‌സിന്‍ നിര്‍മിക്കുന്നത്. ബയോടെക്‌നോളജി ഡിപ്പാര്‍ട്ടുമെന്റുമായി സഹകരിച്ച് അഹമ്മദാബാദിലെ കാഡില ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡിന്റെ സൈക്കോവ്-ഡിയാണ് പരീക്ഷണ ഘട്ടത്തിലുള്ള മൂന്നാമത്തെ പ്രധാന വാക്‌സിന്‍.

റഷ്യയുടെ സ്‌പുട്‌നിക്-വിയാണ് നാലാമത്തെ പ്രധാന വാക്‌സിന്‍. റഷ്യയിലെ ഗമേലയ നാഷണല്‍ സെന്ററുമായി സഹകരിച്ച് ഹൈദരാബാദിലെ റഡ്ഡീസ് ലാബാണ് വാക്‌സിന്‍ നിര്‍മ്മിക്കുന്നത്. അഞ്ചാമതായി എന്‍വിഎക്‌സ് -കോവ് 2373 ആണുള്ളത്. നോവാവാക്‌സുമായി സഹകരിച്ച് പുണെയിലെ സെറം ഇന്‍സ്‍റ്റിറ്റ്യൂട്ടാണ് വാക്‌സിന്‍ നിര്‍മിക്കുന്നത്. ഹൈദരാബാദിലെ ബയോളജിക്കല്‍ ഇ ലിമിറ്റഡ് നിര്‍മിക്കുന്ന വാക്‌സിനാണ് രാജ്യത്ത് പരീക്ഷണ ഘട്ടത്തിലുള്ള ആറാമത്തെ വാക്‌സിന്‍. അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇന്‍സ്‍റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി സഹകരിച്ചാണ് വാക്‌സിന്‍ നിര്‍മ്മിക്കുന്നത്. എല്ലാ വാക്‌സിനുകളും നിലവില്‍ പരീക്ഷണത്തിന്റെ വിവിധ ഘട്ടത്തിലാണുള്ളത്.

Read Also: സിഎം രവീന്ദ്രന് വീണ്ടും ഇഡിയുടെ നോട്ടീസ്; വ്യാഴാഴ്‌ച ഹാജരാകാൻ നിർദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE