കുതിച്ചുയർന്ന് ഇന്ധനവില; രാജസ്‌ഥാന് പിന്നാലെ ‘സെഞ്ച്വറി’ അടിച്ച് മധ്യപ്രദേശും

By Trainee Reporter, Malabar News
fuel price increases
Representational Image
Ajwa Travels

ഭോപ്പാൽ: രാജസ്‌ഥാന് പിന്നാലെ പെട്രോളിന് ലിറ്ററിന് 100 രൂപ പിന്നിടുന്ന സംസ്‌ഥാനമായി മധ്യപ്രദേശ്. തുടർച്ചയായ 11ആം ദിവസം രാജ്യത്ത് പെട്രോൾ വില വർധിപ്പിച്ച സാഹചര്യത്തിലാണ് പെട്രോൾ വിലയിൽ മധ്യപ്രദേശ്‌ ‘സെഞ്ച്വറി’ നേടിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ ഇന്ധന നികുതി ഏർപ്പെടുത്തിയിട്ടുള്ള രാജസ്‌ഥാനിൽ കഴിഞ്ഞ ദിവസം തന്നെ പെട്രോൾ വില നൂറ് കടന്നിരുന്നു.

പെട്രോൾ ലിറ്ററിന് 34 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. മധ്യപ്രദേശിലെ അനുപ്പൂരിൽ 100.25 രൂപയാണ് ഇന്ന് പെട്രോളിന്റെ വില. പ്രീമിയം പെട്രോളിന് ഇവിടങ്ങളിൽ നേരത്തെ തന്നെ 100 കടന്നിരുന്നു. ഈ മാസം മാത്രം പെട്രോളിന് 3.52 രൂപയാണ് വർധിച്ചത്. ഡീസലിന് 3.92 രൂപയും വർധിച്ചു.

Read also: ട്രെയിൻ തടയൽ സമരത്തിന് തുടക്കം; റെയിൽവേ സ്‌റ്റേഷനുകൾ കനത്ത സുരക്ഷയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE