എൻഎച്ച് നിർമാണത്തിനിടെ പൈപ്പ് പൊട്ടി; ചേളാരിയിൽ വെള്ളക്കെട്ട്

By News Desk, Malabar News
Ajwa Travels

തേഞ്ഞിപ്പലം: എ‍ൻഎച്ച് നിർമാണ ജോലിക്കിടെ പൈപ്പ് പൊട്ടി താഴെ ചേളാരിയിൽ ‘പ്രളയം’. എൻഎച്ച് അടിപ്പാലത്തിന് തൂൺ നിർമിക്കാനുള്ള 3 വൻ കുഴികൾ ഇതേ തുടർന്ന് വെള്ളത്തിൽ മുങ്ങി. താഴെ ചേളാരിയിൽ തന്നെ ഏതാണ്ട് 100 മീറ്റർ‌ വടക്ക് മാറിയാണ് പൈപ്പ് പൊട്ടിയത്. എൻഎച്ച് സർവീസ് റോഡിന് അരികു ഭിത്തി കെട്ടാൻ യന്ത്ര സഹായത്തോടെ മണ്ണ് നീക്കവെ പൈപ്പ് പൊട്ടി വെള്ളം പ്രവഹിക്കുകയായിരുന്നു.

ചാലിട്ടൊഴുകിയും എൻഎച്ച് വഴിയും വെള്ളം കുഴികളിലേക്ക് തുടരെ ചാടുകയായിരുന്നു. അതോടെ തൂൺ നിർമാണ ജോലികൾ മുടങ്ങി. ലക്ഷക്കണക്കിന് ലീറ്റർ വെള്ളമാണ് പാഴായത്. കുഴികളിൽ നിന്ന് വെള്ളം ഇന്നലെ പമ്പ് ചെയ്യുന്നുണ്ട്. 2 ദിവസം ജലപ്രളയം എൻഎച്ച് നിർമാണ ജോലികൾ തടസപ്പെടാൻ ഇടയാക്കി. മേഖലയിൽ ഒന്നാകെ ജല വിതരണം തടസപ്പെടാനും ഇടയാക്കി.

3 പഞ്ചായത്തുകളിൽ വിതരണത്തിനുള്ള വെള്ളമാണ് പാഴായത്. എൻഎച്ച് അതോറിറ്റി സ്വന്തം ചെലവിൽ പുതിയ ഭൂഗർഭ പൈപ്പ് ലൈൻ സ്ഥാപിച്ച് വരികയാണ്. അവ പൂർത്തിയാക്കി ജല വിതരണം അത് വഴി ആക്കിയ ശേഷം റോഡിലെ മണ്ണെടുപ്പ് നടത്തിയിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന പ്രശ്‌നമാണ്.

Most Read: ‘എവിടെയോ കണ്ട് നല്ല പരിചയം’; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കോടീശ്വരൻ ലുക്കുള്ള വയസൻ നായ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE