കാർഷിക മേഖലയിൽ ഏറ്റവും അനിവാര്യം ജൈവകൃഷി; പ്രധാനമന്ത്രി

By Syndicated , Malabar News
pm-narendra modi
Ajwa Travels

ന്യൂഡെൽഹി: കാർഷിക മേഖലയെ പരിവർത്തനം ചെയ്യാൻ ജൈവകൃഷി അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക ഭക്ഷ്യസംസ്‌കരണത്തെ കുറിച്ചുള്ള ദേശീയ ഉച്ചകോടി ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുകിട കർഷകർക്ക് ഏറ്റവും കൂടുതൽ ഗുണം ചെയ്യുക ജൈവകൃഷി ആണെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിശദീകരണം.

അതേസമയം കുതിച്ചുയരുന്ന പച്ചക്കറി വിലയിൽ സംസ്‌ഥാനത്ത് നിയന്ത്രണം കൊണ്ടുവരാനുള്ള സര്‍ക്കാര്‍ ഇടപെടല്‍ ഫലപ്രദമെന്ന് കൃഷിമന്ത്രി പി പ്രസാദ് വ്യക്‌തമാക്കി. പച്ചക്കറി മേഖലയിലെ അസന്തുലിതാവസ്‌ഥ പരിഹരിക്കാന്‍ കരുതല്‍ ധനം ശേഖരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ എട്ടുകോടി രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.

Read also: സ്‍ത്രീ-പുരുഷ സമത്വത്തിലെ സുപ്രധാന നടപടിയാണിത്; ജയ ജെയ്​റ്റ്​ലി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE