സ്‍ത്രീ-പുരുഷ സമത്വത്തിലെ സുപ്രധാന നടപടിയാണിത്; ജയ ജെയ്റ്റ്ലി

By Syndicated , Malabar News
jaya-jaitly
Ajwa Travels

ന്യൂഡെൽഹി: സ്​ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള തീരുമാനം സ്‍ത്രീ-പുരുഷ സമത്വത്തിലെ സുപ്രധാന നടപടിയെന്ന് ജയ ജെയ്റ്റ്ലി. വിവാഹ പ്രായം ഉയർത്തിയതുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട്​ പഠനം നടത്തിയ ടാസ്‌ക് ഫോഴ്സിന്റെ അധ്യക്ഷയാണ് ജയ ജെയ്റ്റ്ലി.

വിഷയത്തിൽ യുവാക്കളുടെ അഭിപ്രായമറിയാൻ ചോദ്യവുമായി​ കടന്നുചെന്നപ്പോൾ നഗര-ഗ്രാമ വ്യത്യാസമില്ലാതെ യുവാക്കളെല്ലാം വിവാഹപ്രായം ഉയർത്തുന്നതിനെ അനുകൂലിച്ചുവെന്നും നിയമത്തിലൂടെ മാത്രം പുതിയ മാറ്റം നടപ്പിലാവില്ലെന്നും ജനങ്ങളുടെ മനോഭാവമാണ്​ മാറേണ്ടതെന്നും ജയ ജെയ്റ്റ്ലി പറഞ്ഞു.

സ്​ത്രീകൾക്ക്​ വിവാഹപ്രായം 18ഉം​ പുരുഷൻമാർക്ക്​ 21ഉം എന്നത്​ എന്തിനാണ്​. ഇതിലൂടെ ആൺകുട്ടികൾക്ക്​ കൂടുതൽ പഠിക്കാം, പെൺകുട്ടികൾക്ക്​ പഠിപ്പ്​ വേണ്ട എ​ന്നാണോ അർഥമാക്കുന്നതെന്ന്​ ജയ ജെയ്​റ്റ്​ലി ചോദിച്ചു.

ബുധനാഴ്‌ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് സ്‍ത്രീകളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കാനുള്ള നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കിയത്. സ്‌പെഷ്യല്‍ മാരേജ് ആക്‌ടിലും 1955ലെ ഹിന്ദുവിവാഹ നിയമം പോലുള്ള വ്യക്‌തി നിയമങ്ങളിലും ഭേദഗതി നടപ്പാക്കാനാണ് സർക്കാർ തീരുമാനമെന്നാണ് റിപ്പോർട്.

Read also: ‘മോദി ജീ, 56 ഇഞ്ച് സ്‌റ്റൈലില്‍ അയാളെ പിടിച്ചു പുറത്താക്ക്’; മോദിയോട് മഹുവ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE