കണ്ണൂർ: യൂത്ത് കോൺഗ്രസ് സംസ്‌ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റിക്കെതിരെ പോലീസ് കേസെടുത്തു. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന കുറ്റത്തിനാണ് കേസ്. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് ബിആർ രാജേഷ് നൽകിയ പരാതിയിൽ കണ്ണൂർ ടൗൺ പോലീസാണ് കേസെടുത്തത്.
പൊതുസമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ റിജിൽ മാക്കുറ്റി സാമൂഹിക മാദ്ധ്യമത്തിൽ വിദ്വേഷം പരത്തുന്ന തരത്തിൽ പോസ്‌റ്റിട്ടുവെന്ന് എഫ്‌ഐആറിൽ പറയുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയതിന് എതിരേയായിരുന്നു റിജിൽ മക്കുറ്റിയുടെ ഫേസ്ബുക്ക് പോസ്‌റ്റ്.
‘ഇതൊരു അന്തിമ പോരാട്ടമാണ്. പ്രവൃത്തിക്കുക അല്ലെങ്കിൽ മരിക്കുക. ഇതിനപ്പുറം മറ്റെന്ത് വരാൻ. നേതൃത്വം ഭാരത് ബന്ദ് പ്രഖ്യാപിക്കണം. രാജ്യത്തെ തെരുവുകൾ കലുക്ഷിതമാക്കണം. ക്വിറ്റ് മോദി’ എന്നായിരുന്നു പോസ്‌റ്റിൽ കുറിച്ചത്.
Most Read: 36 ഉപഗ്രഹങ്ങളുമായി എൽവിഎം-ത്രീ ബഹിരാകാശത്തേക്ക് കുതിച്ചുയർന്നു