ചെന്നൈ: 36 ഉപഗ്രഹങ്ങളുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ(ഐഎസ്ആർഒ) ലോഞ്ച് വെഹിക്കിൾ മാർക്ക് ത്രീ (എൽവിഎം) ബഹിരാകാശത്തേക്ക് കുതിച്ചു. ബ്രിട്ടീഷ് ഇന്റർനെറ്റ് സേവന ദാതാക്കളായ വൺ വെബിന്റെ 36 ഉപഗ്രഹങ്ങളുമായാണ് മാർക്ക് ത്രീ (എൽവിഎം) ഇന്ന് രാവിലെ ഒമ്പത് മണിയോടെ ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയർന്നത്.
ഇന്ത്യയുടെ കരുത്തുറ്റ വിക്ഷേപണ വാഹനമായ ജിഎസ്‌എൽവി മാർക്ക് ത്രീ റോക്കറ്റിന്റെ പരിഷ്‌കൃതമായ എൽവിഎം 3 വൺ വെബിന് വേണ്ടി വാണിജ്യാടിസ്‌ഥാനത്തിൽ നടത്തുന്ന രണ്ടാമത്തെ വിക്ഷേപമാണിത്. 5805 കിലോഗ്രാം വരുന്ന ഉപഗ്രഹങ്ങളെ ഭൂമിയിൽ നിന്ന് 450 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് എത്തിക്കുക. 2002 ഒക്‌ടോബർ 23ന് നടന്ന ആദ്യ വിക്ഷേപണത്തിൽ വൺ വെബിന്റെ 36 ഉപഗ്രഹങ്ങളെ ഐഎസ്ആർഒ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചിരുന്നു.
ഇന്നത്തെ വിക്ഷേപണത്തോടെ ആകെ 72 ഉപഗ്രഹങ്ങൾ ഇസ്രോ വഴി വൺ വെബ് കമ്പനി ഭ്രമണപഥത്തിൽ എത്തിക്കും. ജിഎസ്‌എൽവി എന്നറിയപ്പെട്ടിരുന്ന വിക്ഷേപണ വാഹനത്തിന്റെ പരിഷ്‌കരിച്ച രൂപമാണ് എൽവിഎം ത്രീ. ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ട് ഇന്റർനെറ്റ് ലഭ്യമാക്കുന്ന വമ്പൻ പദ്ധതിയാണ് വൺ വെബ് ലക്ഷ്യമിടുന്നത്. ന്യൂസ് സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വാണിജ്യ കരാറാണ് വൺ വെബുമായുമുള്ളത്. കമ്പനിയുടെ ഇതുവരെയുള്ള 18ആം മത്തേയും ഈ വർഷത്തെ മൂന്നാമത്തെയും വിക്ഷേപണമാണ് ഇന്ന് നടന്നത്.
Most Read: രാഹുൽ ഗാന്ധിയുടെ അയോഗ്യത; ഇന്ന് കോൺഗ്രസിന്റെ രാജ്യവ്യാപക സത്യഗ്രഹം