മാദ്ധ്യമ പ്രവർത്തകന് നേരെ പോലീസ് മർദ്ദനം, അസഭ്യവർഷം; മുഖ്യമന്ത്രിക്ക് പരാതി

By News Desk, Malabar News
disappearance of the young man
Representational Image
Ajwa Travels

കൊല്ലം: റെയിൽവേ സ്‌റ്റേഷനിൽ വെച്ച് മാദ്ധ്യമ പ്രവർത്തകനെ പോലീസ് അകാരണമായി മർദ്ദിച്ചതായി പരാതി. വർത്തമാനം പത്രത്തിന്റെ പത്രാധിപര്‍ അസഫലിയെയാണ് കൊല്ലം റെയിൽവേ സ്‌റ്റേഷനിലെ പോലീസുകാർ ഉപദ്രവിച്ചത്. നടപടിയാവശ്യപ്പെട്ട് അസഫലി മുഖ്യമന്ത്രിക്കും സംസ്‌ഥാന പോലീസ് മേധാവിക്കും പരാതി നൽകി.

ഔദ്യോഗിക ആവശ്യത്തിന് ശേഷം കൊല്ലത്തുനിന്ന് കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്നു അസഫലി. ട്രെയിൻ കയറാനായി പ്‌ളാറ്റ്‌ഫോമിലൂടെ നടക്കുമ്പോൾ പോലീസ് ഉദ്യോഗസ്‌ഥർ തടഞ്ഞുവച്ച് തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെട്ടു. നടപടി ചോദ്യം ചെയ്‌തതോടെ, പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയെന്നും തുടർന്ന് അസഭ്യവർഷവും മർദ്ദനവും നടന്നെന്നും അസഫലി പറയുന്നു.

സ്‌റ്റേഷനിലെ സംഭവങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്താൻ ശ്രമിക്കുന്നതിനിടെ, ഫോൺ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞു. അക്രഡിറ്റേഷൻ കാർഡുൾപ്പെടെ കാണിച്ചിട്ടും അസഭ്യവർഷം തുടർന്നു. ഒരു കാരണവുമില്ലാതെ ഇത്തരം നടപടികൾക്ക് വിധേയനായതിന്റെ മാനസിക സമ്മർദ്ദം ഏറെയെന്ന് അസഫലി പറയുന്നു.

അതേസമയം, റെയിൽവെ സ്‌റ്റേഷനിലെ പരിശോധനക്കിടെ , തിരിച്ചറിൽ രേഖ ചോദിച്ചപ്പോൾ അസഫലി പ്രതികരിച്ചിരുന്നില്ല. തുടർന്ന് സ്‌റ്റേഷനിലെത്തിച്ചു. മാദ്ധ്യമ പ്രവർത്തകനെന്ന് മനസിലായപ്പോൾ തിരിച്ചയച്ചെന്നുമാണ് പോലീസിന്റെ വിശദീകരണം.

Most Read: പൊതുവേദിയിൽ പെൺകുട്ടിയെ അപമാനിച്ച് സമസ്‌ത; ബാലാവകാശ കമ്മീഷൻ കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE