ഇടുക്കി: മൂലമറ്റം വെടിവെപ്പ് കേസിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. ആക്രമണത്തിനായി പ്രതി ഫിലിപ്പ് മാർട്ടിൻ ഉപയോഗിച്ചത് നാടൻ തോക്കെന്ന് പോലീസ് അറിയിച്ചു.
2014ൽ കൊല്ലനെക്കൊണ്ടാണ് തോക്ക് പണിയിപ്പിച്ചതെന്നും പോലീസ് കണ്ടെത്തി. കാട്ടുപന്നിയെ വെടിവെക്കാനും നായാട്ടിനും വേണ്ടിയാണ് തോക്ക് നിർമിച്ചതെന്ന് പോലീസ് വിശദീകരിച്ചു.
അതേസമയം വെടിവെപ്പ് ആളുമാറിയാകാമെന്ന് മരിച്ച സനലിന്റെ സുഹൃത്ത് വിഷ്‌ണുവിന്റെ പിതാവ് പറഞ്ഞിരുന്നു. സനലിന് വെടിയേറ്റത് ആളുമാറിയാണ്. രാത്രി സനല്‍ ബാബു തട്ടുകടയില്‍ പോയിട്ടില്ലെന്ന് വിഷ്‌ണുവിന്റെ പിതാവ് തങ്കച്ചന്‍ പറഞ്ഞു. സനല്‍ രാത്രി ഭക്ഷണം കഴിച്ചത് തന്റെ വീട്ടില്‍ നിന്നാണ്. പിന്നീട് ഇയാള്‍ ബൈക്കില്‍ തൊടുപുഴയിലേക്ക് പോകുകയായിരുന്നെന്നും തങ്കച്ചന്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ആയിരുന്നു കീരിത്തോട് സ്വദേശി സനല്‍ സാബു വെടിവെപ്പിൽ കൊല്ലപ്പെട്ടത്. തലയ്‌ക്ക് വെടിയേറ്റ മൂലമറ്റം സ്വദേശി പ്രദീപ് കോലഞ്ചേരി ആശുപത്രിയില്‍ ഐസിയുവിലാണ്.
Most Read: ചികിൽസാപിഴവ്; കടക്കല്‍ ആശുപത്രിയില്‍ നവജാതശിശു മരിച്ചതായി പരാതി