നൈട്രജൻ പ്ളാന്റുകൾ മെഡിക്കൽ ഓക്‌സിജൻ നിർമ്മാണത്തിന്; നീക്കവുമായി മലിനീകരണ നിയന്ത്രണ ബോർഡ്

By News Desk, Malabar News
OxygenMedicalHospital_Malabar News
Representational image
Ajwa Travels

ഡെൽഹി: വ്യാവസായിക നൈട്രജൻ നിർമാണ യൂണിറ്റുകൾ മെഡിക്കൽ ഓക്‌സിജൻ പ്ളാന്റുകളാക്കാമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്. ഇതിനായി 30 പ്ളാന്റുകൾ കണ്ടെത്തിയതായും ബോർഡ് അറിയച്ചു. ഓക്‌സിജൻ നിർമാണം നടത്താൻ കഴിയുന്ന നൈട്രജൻ പ്ളാന്റുകളെ കണ്ടെത്താനുള്ള കേന്ദ്ര സർക്കാർ നിർദ്ദേശത്തിന് പിന്നാലെയാണിത്.

കണ്ടെത്തിയ 30 പ്ളാന്റുകളിൽ ചിലത് അടുത്തുള്ള ആശുപത്രിക്കടുത്തേക്ക് മാറ്റി സ്‌ഥാപിക്കാമെന്നും, ബാക്കിയുള്ളവ അതേ സ്‌ഥലത്തു തന്നെ ഓക്‌സിജൻ ഉൽപാദനത്തിനായി ഉപയോഗിക്കാമെന്നും ബോർഡ് വ്യക്‌തമാക്കി.

എന്നാൽ ഡെൽഹിയിൽ ഇത്തരം നടപടികൾക്ക് നിർദ്ദേശം വന്നിട്ടില്ലെന്നും വന്നാലുടൻ നടപടികൾ സ്വീകരിക്കുമെന്നും ഡെൽഹി മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. അതേസമയം ഗുജറാത്തിൽ വാപി, സൂറത്ത്, അങ്കലേഷ്വർ എന്നിവിടങ്ങളിൽ മൂന്നോളം പ്ളാന്റുകളിൽ ഓക്‌സിജൻ നിർമാണം ആരംഭിച്ചതായും ഹിന്ദുസ്‌ഥാൻ ടൈംസ് റിപ്പോർട് ചെയ്യുന്നു.

Kerala News: ചൊവ്വാഴ്‌ച വരെ ജനങ്ങൾ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും ഒഴിവാക്കണം; ഡിജിപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE