അമേരിക്കൻ ഫാസ്‌റ്റ് ഫുഡ്‌ കമ്പനിയായ ‘പോപെയസ്’ ഇന്ത്യയിലേക്ക്

By Staff Reporter, Malabar News
popeyes
Representational Image
Ajwa Travels

ന്യൂഡെൽഹി: യുഎസിലെ പ്രസിദ്ധ ഫാസ്‌റ്റ് ഫുഡ് ഹോട്ടല്‍ ശൃംഖലയായ ‘പൊപെയസ്’ ഇന്ത്യയിലെത്തുന്നു. ബംഗ്ളാദേശ്, ഭൂട്ടാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലും ചുവടുറപ്പിക്കുവാനുള്ള നീക്കത്തിലാണ് കമ്പനി.

ഇന്ത്യയില്‍ ജുബിലന്റ് ഫുഡ് വർക്‌സ് ആണ് പൊപെയസിനെ കൊണ്ടുവരുന്നത്. റസ്‌റ്റോറന്റ് ബ്രാൻഡ്‌സ് ഇന്റര്‍നാഷണല്‍ ഇന്‍കോര്‍പറേറ്റിന്റെ സഹസ്‌ഥാപനമായ പിഎല്‍കെ എപിഎസി പ്രൈവറ്റ് ലിമിറ്റഡുമായി പൊപെയസ് കമ്പനി കഴിഞ്ഞ ദിവസം ധാരാണാ പത്രത്തില്‍ ഒപ്പുവെച്ചു.

വരും വര്‍ഷങ്ങളില്‍ ഫ്രൈഡ് ചിക്കന്‍ വിഭവങ്ങള്‍ക്കുണ്ടാകുന്ന സ്വീകാര്യത മുന്നില്‍ കണ്ട് ഈ രാജ്യങ്ങളിലായി നൂറു കണക്കിന് സ്‌റ്റോറുകള്‍ തുറക്കുവാനാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യ, ബംഗ്ളാദേശ്, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളില്‍ നൂറുകണക്കിന് പൊപയെസ് റസ്‌റ്റോറന്റുകൾ വികസിപ്പിക്കാനും സ്‌ഥാപിക്കാനും പ്രവർത്തിപ്പിക്കാനും ഈ കരാര്‍ വഴി സാധിക്കും.

1972ൽ ലൂസിയാനയിലെ ന്യൂ ഓർലിയാൻസിൽ ആരംഭിച്ച ഫ്രൈഡ് ചിക്കൻ ഫാസ്‌റ്റ് ഫുഡ് ശൃംഖലക്ക് ലോകത്തെ 25 രാജ്യങ്ങളിലായി 3,400 റസ്‌റ്റോറന്റുകൾ ഉണ്ട്. റസ്‌റ്റോറന്റ് ബ്രാൻഡുകൾ ഏറ്റെടുത്ത ശേഷം സ്‌പെയിൻ, സ്വിറ്റ്സർലൻഡ്, ചൈന, ബ്രസീൽ, ശ്രീലങ്ക, ഫിലിപ്പീൻസ് എന്നിവിടങ്ങളിലേക്കും ഈ ശൃംഖല വ്യാപിച്ചിട്ടുണ്ട്.

Read Also: ടാറ്റ സൺസിന് വിജയം; സൈറസ് മിസ്‌ത്രിയെ പുറത്താക്കിയ നടപടി ശരിവെച്ച് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE