പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; സിബിഐക്ക് കേരളാ പോലീസിന്റെ കത്ത്

By Desk Reporter, Malabar News
Assassination of Jharkhand judge; New team to investigate the case
Ajwa Travels

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ സിബിഐക്ക് കേരളാ പോലീസിന്റെ കത്ത്. അന്വേഷണം വേഗത്തിൽ ഏറ്റെടുക്കണം എന്നാവശ്യപ്പെട്ടാണ് സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സിബിഐക്ക് കത്ത് നൽകിയത്. അന്വേഷണം സിബിഐക്ക് കൈമാറി ഹൈക്കോടതി ഉത്തരവ് വന്ന് ഒരുമാസം കഴിഞ്ഞിട്ടും കേസ് ഏറ്റെടുക്കാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു കത്തയക്കാനുള്ള പോലീസിന്റെ നീക്കം. നിക്ഷേപകരുടെ ആശങ്കയും പോലീസ് നേരിടുന്ന വെല്ലുവിളികളും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. പോലീസ് മേധാവിയുടെ കത്തിന്റെ അടിസ്‌ഥാനത്തിൽ സിബിഐ ഉടൻ കേസ് ഏറ്റെടുത്തേക്കും.

പോപ്പുലർ ഫിനാൻസ് കേസ് അന്വേഷണം ഏറ്റെടുക്കാൻ സിബിഐ നേരത്തെ വിമുഖത പ്രകടിപ്പിച്ചിരുന്നു. അന്വേഷണം സിബിഐയെ ഏൽപ്പിച്ച് സംസ്‌ഥാന സർക്കാർ ഉത്തരവിറക്കിയെങ്കിലും കേസ് ഏറ്റെടുക്കാൻ കഴിയില്ലെന്നാണ് സിബിഐ കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ സിബിഐ നിലപാട് തള്ളിക്കൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കുക ആയിരുന്നു.

അതേസമയം പത്തനംതിട്ട ജില്ലയിലെ മൂഴിയാർ പോലീസ് സ്‌റ്റേഷനിൽ മൂന്ന് കേസുകളിൽ പ്രതികളുടെ അറസ്‌റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതിയിൽ റിമാന്റ് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും, സിബിഐ കേസ് ഏറ്റെടുത്തെന്നും അന്വേഷണ പരിധിയിലാണെന്നും പ്രതി ഭാഗം അഭിഭാഷകൻ വാദിച്ചതിനെ തുടർന്ന് കോടതി ഇത് സ്വീകരിച്ചില്ല.

Also Read:  ശബരിമലയിൽ കോവിഡ് കൂടുന്നു; പരിശോധന കർശനമാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE