നവാഗതനായ മനു വാര്യർ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ‘കുരുതി‘യുടെ ടൈറ്റിൽ പോസ്‌റ്റർ പുറത്ത്. ‘കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതീക്ഷ‘ എന്ന വരികളോടെയാണ് പോസ്‌റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ ഒരുക്കുന്ന ചിത്രത്തിൽ റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, മുരളി ഗോപി, ശ്രിന്ദ, മാമുക്കോയ, മണികണ്‌ഠൻ ആചാരി തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
#കുരുതി
കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ!
#KURUTHI
A vow to kill… an oath to protect!
Shoot starts on…Posted by Kuruthi Movie on Sunday, November 29, 2020
അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. റഫീഖ് അഹമ്മദ് രചിച്ച ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജേക്ക്‌സ് ബിജോയ് ആണ്. അനീഷ് പള്ളിയാൽ ആണ് ‘കുരുതി’യുടെ കഥ തയാറാക്കിയിരിക്കുന്നത്. ഡിസംബർ 9നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. നവാസ് വള്ളിക്കുന്ന്, നസ്‌ലൻ, സാഗർ സൂര്യ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
Read also: രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് നാണക്കേട്; പരമ്പര നഷ്‌ടം