കേരള സർക്കാരിന്റെ ശ്രദ്ധ വിദേശ സ്വർണത്തിൽ; കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി

By Trainee Reporter, Malabar News
priyanka gandhi_malabar news
പ്രിയങ്ക ഗാന്ധി
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനിടെ മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതു സർക്കാരിനെയും കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി. സർക്കാരിന്റെ ശ്രദ്ധ വിദേശ സ്വർണത്തിലാണെന്ന് പ്രിയങ്ക ആക്ഷേപിച്ചു. എന്നാൽ കേരളത്തിലെ ജനങ്ങളാണ് കോൺഗ്രസിന്റെ സ്വർണമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. സർക്കാരിന്റെ വിധേയത്വം കമ്മ്യൂണിസ്‌റ്റ് മാനിഫെസ്‌റ്റോയിൽ അല്ല മറിച്ച് കോർപറേറ്റ് മാനിഫെസ്‌റ്റോയിലാണ്. രാജ്യം കോർപറേറ്റുകൾക്ക് വിൽക്കുന്ന മോദി സർക്കാരിന്റെ അതേനിലപാടാണ് കേരള സർക്കാരിനും, പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഹത്രസിൽ യോഗി ആദിത്യനാഥിന്റെ സർക്കാർ പെരുമാറിയത് പോലെയാണ് വാളയാർ കേസിൽ കേരള സർക്കാർ പെരുമാറിയത്. സംസ്‌ഥാനത്തെ അഴിമതികളെ കുറിച്ച് അന്വേഷിക്കുമ്പോൾ മുഖ്യമന്ത്രിക്ക് ഒന്നുമറിയില്ലെന്നാണ് മറുപടി. പിന്നെ ആരാണ് ഈ സർക്കാരിനെ നിയന്ത്രിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.

Read also: കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന വാര്‍ത്ത തള്ളി കലാഭവൻ ഷാജോൺ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE