പുതുപ്പള്ളിയിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് മറ്റന്നാൾ

വൈകിട്ട് പാമ്പാടിയിലാണ് മൂന്ന് മുന്നണികളുടെയും പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശമാവുക. നാളെയാണ് നിശബ്‌ദ പ്രചാരണം.

By Trainee Reporter, Malabar News
puthuppally by election-bjp-ldf-udf
ജെയ്‌ക് സി തോമസ്, ചാണ്ടി ഉമ്മൻ, ലിജിൻ ലാൽ
Ajwa Travels

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. മുന്നണി സ്‌ഥാനാർഥികളെല്ലാം ഇന്ന് മണ്ഡലത്തിൽ വാഹന പര്യടനം നടത്തും. വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കങ്ങളിലാണ് സ്‌ഥാനാർഥികൾ. വൈകിട്ട് പാമ്പാടിയിലാണ് മൂന്ന് മുന്നണികളുടെയും പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശമാവുക. നാളെയാണ് നിശബ്‌ദ പ്രചാരണം.

യുഡിഎഫ് സ്‌ഥാനാർഥി ചാണ്ടി ഉമ്മൻ കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂരിനൊപ്പം റോഡ് ഷോയിൽ പങ്കുചേരും. ഉച്ചക്ക് 12 മണിക്ക് തോട്ടയ്‌ക്കാട്‌ നിന്നാകും ഇടതു മുന്നണി സ്‌ഥാനാർഥി ജെയ്‌ക് സി തോമസിന്റെ റോഡ് ഷോ തുടങ്ങുക. ബിജെപി സ്‌ഥാനാർഥി ലിജിൻ ലാലും റോഡ് ഷോ നടത്തും. 53 വർഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

പുതുപ്പള്ളിയുടെ വികസനം, സർക്കാരിന്റെ പ്രവർത്തനം എന്നിങ്ങനെ വിവിധ വിഷയങ്ങൾ പ്രചാരണത്തിൽ ചർച്ചയായിരുന്നു. 1,75,605 വോട്ടർമാരാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. 89,897 സ്‌ത്രീ വോട്ടർമാരും 85,705 പുരുഷ വോട്ടർമാരും 80 വയസിനു മുകളിലുള്ള 6376 വോട്ടർമാരും ഭിന്നശേഷിക്കാരായ 1765 വോട്ടർമാരുമാണുള്ളത്. 181 പ്രവാസി വോട്ടർമാരും 138 സർവീസ് വോട്ടർമാരുമുണ്ട്. 182 പോളിംഗ് സ്‌റ്റേഷനുകളാണ് സജ്‌ജമാക്കിയിരിക്കുന്നത്. മറ്റന്നാളാണ് വോട്ടെടുപ്പ്. എട്ടിന് വോട്ടെണ്ണും.

Most Read| ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; പഠിക്കാൻ എട്ടംഗ സമിതിയെ തീരുമാനിച്ചു കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE