പുതുച്ചേരി കോൺഗ്രസിൽ കൂട്ടരാജി; 13ഓളം നേതാക്കൾ ബിജെപിയിലേക്ക്

By Trainee Reporter, Malabar News
Representational image
Ajwa Travels

പുതുച്ചേരി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതുച്ചേരിയിൽ കോൺഗ്രസിൽ നിന്ന് കൂട്ടരാജി. അച്ചടക്ക നടപടി നേരിട്ട സംസ്‌ഥാന ജനറൽ സെക്രട്ടറിയും സെക്രട്ടറിമാരും എംഎൽഎമാരും അടക്കമുള്ള 13ഓളം നേതാക്കളാണ് കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നത്.

2 ദിവസം മുൻപ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുതിർന്ന നേതാവുമായ എ നമശ്ശിവായം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. മറ്റൊരു കോൺഗ്രസ് എംഎൽഎയേയും കൂട്ടിയാണ് അദ്ദേഹം പാർട്ടി വിട്ടത്. ഇതിന് പിന്നാലെയാണ് സംസ്‌ഥാന ജനറൽ സെക്രട്ടറി അടക്കമുള്ള 13ഓളം നേതാക്കളെ പാർട്ടി വിരുദ്ധ നടപടികളുടെ പേരിൽ കോൺഗ്രസിൽ നിന്നും സസ്‌പെൻഡ് ചെയ്‌തത്‌.

മുൻ എംഎൽഎ ഇ തീപൈന്തൻ, സംസ്‌ഥാന ജനറൽ സെക്രട്ടറിമാരായ കെ എഗാംബരം, എവി വീരരാഘവൻ, വി കൃഷ്‌ണബിരൻ, സംസ്‌ഥാന സെക്രട്ടറിമാരായ എസ്‌കെ സാംബത്ത്, എസ് സാംരാജ് എന്നിവരും മറ്റു 7 പേരുമാണ് പാർട്ടി വിടുന്നത്. എ നമശ്ശിവായത്തെ പിന്തുണക്കുന്നവരാണ് ഇവർ.

Read also: അമിത് ഷാ ചെങ്കോട്ടയിലേക്ക്; സംഘർഷത്തിൽ പരിക്കേറ്റവരെ സന്ദർശിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE