രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു; ഹത്രാസില്‍ പോകാനാകാതെ ഇരുവരും തിരികെ ഡെല്‍ഹിയിലേക്ക്

By Team Member, Malabar News
Malabarnews_rahul priyanka
Representational image
Ajwa Travels

ന്യൂഡെല്‍ഹി : ഉത്തര്‍പ്രദേശില്‍ വച്ച് പോലീസ് കസ്റ്റഡിയിലെടുത്ത രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വിട്ടയച്ചു. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി മരിച്ച ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് രാഹുലിനെയും പ്രിയങ്കയെയും യുപി പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയില്‍ നിന്നും വിട്ടയച്ച ഇരുവരും ഡല്‍ഹിയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു.

ഹത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലേക്ക് സന്ദര്‍ശനത്തിനായാണ് രാഹുലും പ്രിയങ്കയും എത്തിയത്. ഡെല്‍ഹിയിലെ ഡിഎന്‍ഡി ഫ്ലൈ ഓവറില്‍ നിന്നും യമുന എക്‌സ്പ്രസ് വേയിലേക്ക് എത്തിയപ്പോഴേക്കും ഇരുവരെയും യുപി പോലീസ് തടഞ്ഞു. തുടര്‍ന്ന് ഇവരെ പോലീസ് കരുതല്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാഹനം തടഞ്ഞാലും മുന്നോട്ട് പോകുമെന്ന തീരുമാനത്തില്‍ രാഹുലും പ്രിയങ്കയും വാഹനത്തില്‍ നിന്നും ഇറങ്ങി നടക്കാന്‍ തീരുമാനിച്ചു. ഇതിനെത്തുടര്‍ന്ന് പോലീസ് വീണ്ടുമെത്തി രാഹുലിനെയും പ്രിയങ്കയെയും തടയുകയായിരുന്നു. പിന്നീട് വലിയ വാദപ്രതിവാദങ്ങളാണ് പോലീസുമായി നടന്നത്. പരസ്‌പരം ഉന്തും തള്ളും ഉണ്ടാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ കൈവിട്ട് പോയിരുന്നു. തുടര്‍ന്ന് പോലീസിനെ നേരിടാന്‍ ഒരുങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും പോലീസ് ലാത്തി വീശി.

Related news : രാഹുലും പ്രിയങ്കയും പോലീസ് കസ്റ്റഡിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE