കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് ബിജെപിയെ എതിർക്കുന്ന രണ്ടു മുഖ്യമന്ത്രിമാർ ജയിലിലാണ്. പക്ഷേ, പിണറായി വിജയന് ഒന്നും സംഭവിക്കുന്നില്ല. പിണറായി വിജയനെ കേന്ദ്ര സർക്കാർ ഇതുവരെ ജയിലിൽ ആകാത്തത് എന്തുകൊണ്ടാണെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
ഒരാൾ ബിജെപിയെ ആക്രമിച്ചാൽ 24 മണിക്കൂറിനകം തിരിച്ചു അക്രമിക്കുന്നതാണ് അവരുടെ ശൈലി. വിമർശനവും എതിർപ്പും സത്യസന്ധമായാൽ മാത്രമേ ബിജെപി പിന്നാലെ വന്നു അക്രമിക്കൂവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രി 24 മണിക്കൂറും തന്നെ അക്രമിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
അദാനിക്കെതിരെ പ്രസംഗിച്ചതിന് പിന്നാലെ തന്നെ ലോക്സഭയിൽ നിന്ന് പുറത്താക്കി. താൻ താമസിച്ചിരുന്ന വീട്ടിൽ നിന്ന് പോലും പുറത്താക്കി. എന്നാൽ, ഇന്ത്യ മുഴുവൻ തനിക്ക് വീടുണ്ടെന്നും മോശപ്പെട്ട വീട്ടിൽ നിന്ന് പുറത്താക്കിയതിൽ സന്തോഷമേ ഉള്ളൂവെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ഭരണഘടനയെ കുറിച്ച് ചർച്ച ചെയ്യേണ്ടി വരുന്ന രാജ്യത്തെ ആദ്യ തിരഞ്ഞെടുപ്പാണിതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Most Read| വിദ്വേഷ പ്രസംഗം; കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ കേസ്