രാമനാട്ടുകര സ്വർണ കവർച്ചാ ആസൂത്രണം; തെളിവെടുപ്പ് ഇന്നും തുടരും

By News Desk, Malabar News
ramanattukara accident-customs
Ajwa Travels

കൊച്ചി: രാമനാട്ടുകര സ്വർണ കവർച്ചാ ആസൂത്രണ കേസിൽ കൊടുവള്ളി സംഘത്തിലെ കൂടുതൽ പേരിലേക്ക് അന്വേഷണം നീളുന്നു. കസ്‌റ്റഡിയിലുളള ചെർപ്പുളശ്ശേരി സംഘവുമായി ഇന്നും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. ഇന്നലെയും ഇവരുമായി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

ചെറുപ്പുളശ്ശേരിയിലും ആയുധം ഒളിപ്പിച്ചുവെന്ന് പോലീസ് കരുതുന്ന സ്‌ഥലത്തുമാണ് ഇനി തെളിവെടുപ്പ് നടത്തേണ്ടത്. ഈ സംഘത്തെ കൂടുതല്‍ ചോദ്യം ചെയ്യുന്നതില്‍ നിന്നും സ്വർണ കവർച്ച സംബന്ധിച്ച ചിത്രം വ്യക്‌തമാകുമെന്നാണ് പോലീസ് കരുതുന്നത്. സ്വർണം കവർച്ച ചെയ്യാനെത്തിയ ചെറുപ്പുളശ്ശേരി സംഘവും കൊടുവള്ളി സംഘവുമായുള്ള ബന്ധവും പോലീസ് കൂടുതല്‍ അന്വേഷിക്കുന്നുണ്ട്.

അതേസമയം സ്വർണക്കടത്ത് ആസൂത്രകനെന്ന് കസ്‌റ്റംസ് സംശയിക്കുന്ന അർജുന്‍ ആയങ്കിയുടെ മൊഴി നാളെ കസ്‌റ്റംസ് രേഖപ്പെടുത്തും. സ്വർണക്കവർച്ച ആസൂത്രണ കേസില്‍ കൊടുവള്ളി സംഘത്തിലെ രണ്ട് പേരാണ് നിലവില്‍ പോലീസ് പിടിയിലായത്. കൊടുവള്ളി സ്വദേശി ഫിജാസും മഞ്ചേരി സ്വദേശി ശിഹാബും. ഇവരിൽ നിന്ന് വിവരം ശേഖരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.

Malabar News: 62കാരനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി; രണ്ട് പേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE