മലപ്പുറം വാട്ടർ അതോറിറ്റി ഓഫിസ് കോമ്പൗണ്ടിൽ നിന്നും പെരുമ്പാമ്പുകളെ പിടികൂടി

By Web Desk, Malabar News
Python_kasargod
Representational Image
Ajwa Travels

മലപ്പുറം: ജില്ലയിലെ വാട്ടർ അതോറിറ്റി ഓഫിസ് കോമ്പൗണ്ടിൽ നിന്നും ഏഴ് പെരുമ്പാമ്പുകളെ പിടികൂടി. ഓഫിസ് കോമ്പൗണ്ടിൽ കൂട്ടിയിട്ട പൈപ്പുകൾക്കിടയിലാണ് പെരുപാമ്പുകളെ കണ്ടത്. ആർആർടി വാളണ്ടിയർമാരാണ് ഏഴു പാമ്പുകളേയും പിടികൂടി ചാക്കുകളിലാക്കിയത്.

ഇന്ന് രാവിലെ കോംപൗണ്ട് വൃത്തിയാക്കാൻ എത്തിയ ജീവനക്കാനാണ് പൈപ്പുകൾക്കിടയിൽ ഒരു പാമ്പിനെ ആദ്യം കണ്ടത്. വിവരമറിഞ്ഞെത്തിയ ആർആർടി വളണ്ടിയർ നടത്തിയ തെരച്ചിലിലാണ് മറ്റ് ആറ് പാമ്പുകളെ കൂടി കണ്ടെത്തിയത്. കാടുമൂടി കിടക്കുന്ന കോമ്പൗണ്ടിൽ ഉപയോഗിക്കാനുള്ളതും ഉപയോഗ ശൂന്യമായതുമായ നൂറുകണക്കിന് പൈപ്പുകളാണ് കെട്ടിക്കിടക്കുന്നത്.

പ്രദേശത്ത് ഇനിയും പാമ്പുകളുണ്ടാവുമെന്നും ശക്‌തമായ തിരച്ചിൽ വേണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം. കോംപൗണ്ടിലെ ഉപയോഗ ശൂന്യമായ വസ്‌തുക്കൾ ഒഴിവാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. പിടികൂടിയ പാമ്പുകളെ വനംവകുപ്പിന് കൈമാറി.

National News: ജാർഖണ്ഡ് ജഡ്‌ജിയുടെ കൊലപാതകം; കേസ് അന്വേഷിക്കാൻ പുതിയ സംഘം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE