ലോകകപ്പിൽ ഋഷഭ് പന്തിനേയും ദിനേഷ് കാർത്തിക്കിനെയും പരിഗണിക്കണം; പോണ്ടിങ്

By News Desk, Malabar News
Ajwa Travels

സിഡ്‌നി: ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ വിക്കറ്റ് കീപ്പർമാരായി ഋഷഭ് പന്തിനെയും ദിനേഷ് കാർത്തിക്കിനെയും പരിഗണിച്ചാൽ മതിയാകുമെന്ന് ഓസ്‌ട്രേലിയ മുൻ ക്രിക്കറ്റ് താരം റിക്കി പോണ്ടിങ്. ‘‘ഏകദിന ക്രിക്കറ്റിൽ ഋഷഭ് പന്തിന് എന്തൊക്കെ സാധിക്കുമെന്നു നമ്മൾ കണ്ടുകഴിഞ്ഞു. ട്വന്റി 20 ക്രിക്കറ്റിൽ ഋഷഭ് പന്തിന്റെ മികവ് എനിക്കു നന്നായി അറിയാം. കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളാണ് ദിനേഷ് കാർത്തിക്ക് ഐപിഎല്ലിൽ അടുത്തിടെ നടത്തിയത്. ഞാന്‍ ഇവരെ രണ്ടു പേരെയും എന്റെ ടീമിലെത്തിക്കാൻ എല്ലാം ചെയ്യും’’– ഐസിസിയുടെ ഒരു പരിപാടിയിൽ പോണ്ടിങ് വ്യക്‌തമാക്കി.

‘‘ഋഷഭ് പന്ത് ബാറ്റു ചെയ്യാനുണ്ട്, തൊട്ടുപിന്നിൽ ദിനേഷ് കാർത്തിക്കും ഹാർദിക് പാണ്ഡ്യയുമുണ്ട്. ഫിനിഷിങ്ങിൽ അവരുണ്ടെങ്കിൽ ഇന്ത്യയുടെ ബാറ്റിങ് ലൈനപ് വളരെ വളരെ അപകടകരമാകും. ഇഷാൻ കിഷനും വിക്കറ്റ് കീപ്പറായുണ്ട്. പന്തും കാർത്തിക്കും കളിക്കുന്നുണ്ടെങ്കിൽ അദ്ദേഹത്തെ പുറത്തിരുത്തേണ്ടിവരും. ഇപ്പോഴത്തെ ഫോം വച്ച് സൂര്യകുമാർ യാദവിനെ കളിപ്പിക്കാതിരിക്കില്ല. പക്ഷേ ഇത്രയധികം പ്രതിഭകളുണ്ടാകുമ്പോൾ ഇന്ത്യൻ ടീം തിരഞ്ഞെടുപ്പെന്നതു ബുദ്ധിമുട്ടേറിയതാകും. എങ്കിലും ഋഷഭ് പന്തിനെയും കാർത്തിക്കിനെയും ഉറപ്പായും കളിപ്പിക്കും’’– പോണ്ടിങ് വ്യക്‌തമാക്കി.

ഇംഗ്‌ളണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഋഷഭ് പന്ത് കരിയറിലെ ആദ്യ ഏകദിന സെഞ്ചറി നേടിയിരുന്നു. ടീം ഇന്ത്യയെ പന്ത് വിജയത്തിലെത്തിച്ചതോടെ പരമ്പരയും 2–1ന് ഇന്ത്യ സ്വന്തമാക്കി. ഇന്ത്യൻ പ്രീമിയർ ലീഗിലെ തകർപ്പൻ പ്രകടനത്തിനു പിന്നാലെയാണ് സീനിയർ താരം ദിനേഷ് കാർത്തിക്കിന് വീണ്ടും ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നത്. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ പരമ്പരയിൽ ദിനേഷ് കാർത്തിക്ക് ഫിനിഷറുടെ റോളിൽ തിളങ്ങുകയും ചെയ്‌തു.

Most Read: വിദ്യാർഥികളുടെ അടിവസ്‌ത്രം അഴിപ്പിച്ച കേസ്; അഞ്ച് പ്രതികൾക്ക് ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE