തിരുവനന്തപുരം: സംസ്‌ഥാനത്ത് കുതിച്ചുയർന്ന് ഇന്ധനവില. തിരുവനന്തപുരത്ത് ശനിയാഴ്‌ച പെട്രോൾ വില 36 പൈസ കൂടി. ഒരു ലിറ്റർ പെട്രോളിന് ജില്ലയിൽ 104.19 രൂപയാണ് വില. ഡീസലിന് 41 പൈസ കൂടി 97.16 രൂപയുമായി. സംസ്‌ഥാനത്ത് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന ഇന്ധന വിലയാണിത്.
അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയതാണ് രാജ്യത്തെ ഇന്ധനവിലയിൽ കുറച്ച് ദിവസങ്ങളായി പ്രതിഫലിക്കുന്നത്. ഡെൽഹിയിലും ഇന്ധനവില സർവകാല റെക്കോർഡിൽ എത്തി. ഡെൽഹിയിൽ പെട്രോൾ ലിറ്ററിന് 25 പൈസ കൂടി 102.14 രൂപയും ഡീസൽ ലിറ്ററിന് 90.47 രൂപയുമായി. മുംബൈയിൽ പെട്രോൾ ലിറ്ററിന് 108 രൂപയും ഡീസലിന് 98.16 രൂപയുമാണ് ഇന്നത്തെ വില.
കേരളത്തിലെ ഇന്ധന വില
തിരുവനന്തപുരം: പെട്രോൾ- 104.19, ഡീസൽ- 97.16
എറണാകുളം: പെട്രോൾ- 102.32, ഡീസൽ- 95.41
കോഴിക്കോട്: പെട്രോൾ- 103, ഡീസൽ- 96.07
Also Read: പ്രണയബന്ധം; യുവാവിനെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു