സാഫ് കപ്പ്; ഇന്ത്യയുടെ കിരീടസാധ്യത അസ്‌തമിച്ചിട്ടില്ല- ഇഗോർ സ്‌റ്റിമാച്ച്

By News Bureau, Malabar News
igor stimac-saff cup
ഇഗോർ സ്‌റ്റിമാച്ച്
Ajwa Travels

ന്യൂഡെൽഹി: സാഫ് കപ്പിൽ ഇന്ത്യയ്‌ക്ക് ഇനിയും കിരീട സാധ്യതയുണ്ടെന്ന് പരിശീലകൻ ഇഗോർ സ്‌റ്റിമാച്ച്. ടൂർണമെന്റിലെ മൂന്നാം മൽസരത്തിൽ നേപ്പാളിനെതിരെ ഇന്ത്യ ഇന്ന് ഇറങ്ങാനിരിക്കെയാണ് പരിശീലകന്റെ പ്രതികരണം.

സാഫ് കപ്പിൽ ബംഗ്ളാദേശിനെതിരെയും ശ്രീലങ്കക്കെതിരെയും സമനില വഴങ്ങേണ്ടി വന്ന ഇന്ത്യ നിലവിൽ സമ്മർദ്ദത്തിലാണ്. എന്നാൽ നന്നായി കളിച്ചാൽ ഇന്ത്യ ജയിക്കുമെന്നും മൽസരങ്ങൾ വിജയിക്കുന്നതിൽ മാത്രമാകണം ടീം ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും സ്‌റ്റിമാച്ച് പറഞ്ഞു.

‘നന്നായി കളിച്ചാൽ ഉറപ്പായും നമുക്ക് ജയിക്കാം. ഇപ്പോൾ ജയിക്കുക എന്നതല്ലാതെ മറ്റ് വഴികളൊന്നും ഇല്ല. ഞങ്ങൾ ഇപ്പോളും ഇവിടെയുള്ളത് ടൂർണമെന്റ് വിജയിക്കാനാണ്‌. സാധ്യതകൾ ഇപ്പോളും തുറന്ന് കിടക്കുന്നു. എട്ടോ ഒൻപതോ പോയിന്റുകൾ നേടാനല്ല, മറിച്ച് ടൂർണമെന്റിൽ ജയിക്കാനാണ് ഞങ്ങൾ ഇവിടെയെത്തിയത്‌. ആറ് പോയിന്റ് നേടാനായാലും ഫൈനലിൽ എത്താനാകും,’ സ്‍റ്റിമാച്ച് വ്യക്‌തമാക്കി.

നിലവിൽ പോയിന്റ് പട്ടികയിൽ നാലാം സ്‌ഥാനത്താണ് ഇന്ത്യ.

Most Read: ‘എഗൈൻ ജിപിഎസ്’ പുതിയഗാനം; സന്നിധാനന്ദന്റെ ഗാനാലാപനം കേട്ടിരുന്നുപോകും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE