സാംസങ് ഫോണുകളുടെ നിര്‍മാണം വിയറ്റ്‌നാമില്‍ നിന്ന് ഇന്ത്യയിലേക്ക്

By News Desk, Malabar News
Malabar_News samsung
Representation Image
Ajwa Travels

ന്യൂഡല്‍ഹി: ദക്ഷിണ കൊറിയന്‍ കമ്പനിയായി സാംസങ് തങ്ങളുടെ സ്മാര്‍ട്‌ഫോണ്‍ നിര്‍മാണം വിയറ്റ്‌നാമില്‍ നിന്ന് ഇന്ത്യയിലേയ്ക് മാറ്റുന്നു. മൂന്ന് ലക്ഷം കോടി രൂപ മൂല്യമുള്ള ഫോണുകള്‍ രാജ്യത്ത് നിര്‍മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് സാംസങ് രാജ്യത്ത് ഉല്പാദനം തുടങ്ങുക. ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ ഉല്പാദനം ഇന്ത്യയില്‍ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നിലവില്‍ വന്നിട്ടുള്ളത്.

അഞ്ച് വര്‍ഷത്തിനുള്ളില്‍ 4000 കോടി ഡോളര്‍(മൂന്നുലക്ഷം കോടി രൂപ) മൂല്യമുള്ള സ്മാര്‍ട്‌ഫോണുകള്‍ നിര്‍മിക്കാനുള്ള പദ്ധതി സാസംങ് സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. 15,000 രൂപ ഫാക്ടറി മൂല്യമുള്ള ഫോണുകള്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യും. ഈ വിഭാഗത്തില്‍ 2,500 കോടി ഡോളര്‍ മൂല്യമുള്ള ഫോണുകളാകും രാജ്യത്ത് നിര്‍മിച്ച് കയറ്റുമതി ചെയ്യുക.

ഇന്തോനേഷ്യയിലും ബ്രസീലിലും സാംസങിന് നിര്‍മാണ കേന്ദ്രങ്ങളുണ്ട്. സാംസങിന്റെ മൊത്തം സ്മാര്‍ട്‌ഫോണ്‍ ഉത്പാദനത്തിന്റെ 50 ശതമാനവും നിലവില്‍ വിയറ്റ്‌നാമിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE