പഞ്ചാബ് : കോവിഡ് ബാധയെ തുടർന്ന് പ്രമുഖ പഞ്ചാബി ഗായകൻ സർദൂൾ സിക്കന്ദർ അന്തരിച്ചു. 60 വയസായിരുന്നു. കോവിഡ് ബാധയെ തുടർന്ന് അദ്ദേഹം മൊഹാലിയിൽ ചികിൽസയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
കഴിഞ്ഞയിടെയാണ് സർദൂളിന് കോവിഡ് സ്‌ഥിരീകരിച്ചത്. പ്രമേഹം, വൃക്ക രോഗം തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് നേരത്തെ തന്നെ അദ്ദേഹം ചികിൽസ തേടിയിരുന്നു. അതിനിടെ കോവിഡ് സ്‌ഥിരീകരിച്ചത് അദ്ദേഹത്തിന്റെ ആരോഗ്യനിലയെ ബാധിച്ചിരുന്നു.
1980ൽ പുറത്തിറങ്ങിയ ആൽബത്തിലൂടെയാണ് സർദൂൾ സംഗീതരംഗത്ത് സജീവമായത്. തുടർന്ന് നിരവധി പഞ്ചാബി ഗാനങ്ങളിലൂടെ അദ്ദേഹം പ്രേക്ഷശ്രദ്ധ നേടിയിരുന്നു.
Read also : രാഹുൽ സംസാരിക്കുന്നത് ബിജെപി ഏജന്റിനെ പോലെ; സിപിഎം