റിയാദ്: ആസ്‍ട്രാസെനിക വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ സൗദി പൗരന്‍ മരിച്ചെന്ന പ്രചരണം തെറ്റാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം. ഇത്തരത്തില്‍ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന റിപ്പോര്‍ട് അടിസ്‌ഥാന രഹിതമാണെന്ന് അധികൃതര്‍ അറിയിച്ചു.
ഒരു സൗദി പൗരന്റെ പേരിലുള്ള വോയിസ് ക്ളിപ്പാണ് വാട്‌സാപ് അടക്കമുള്ള മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. തായിഫ് ആശുപത്രിയില്‍ വെച്ച് വാക്‌സിന്‍ സ്വീകരിച്ച തന്റെ ബന്ധു മരണപ്പെട്ടുവെന്നുള്ള പരാതിയാണ് ഈ വോയിസ് ക്ളിപ്പിലെ ഉള്ളടക്കം.
ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള ഒരാളുടെ ട്വീറ്റിന് മറുപടി നല്‍കിക്കൊണ്ടാണ്, കോവിഡ് വാക്‌സിന്‍ കാരണം രാജ്യത്ത് ഇതുവരെ മരണങ്ങളോ മറ്റ് ഗുരുതരമായ സങ്കീര്‍ണതകളോ റിപ്പോര്‍ട് ചെയ്‍തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചത്. വ്യാജ പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
Kerala News: 40 ലക്ഷം തൊഴിൽ, വീട്ടമ്മമാർക്കും പെൻഷൻ; എൽഡിഎഫ് പ്രകടന പത്രിക പുറത്ത്