40 ലക്ഷം തൊഴിൽ, വീട്ടമ്മമാർക്കും പെൻഷൻ; എൽഡിഎഫ് പ്രകടന പത്രിക പുറത്ത്

By News Desk, Malabar News
MALABARNEWS-LDF
Representational Image
Ajwa Travels

തിരുവനന്തപുരം: വമ്പൻ വാഗ്‌ദാനങ്ങളുമായി എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. മുന്നണി നേതാക്കള്‍ ചേര്‍ന്ന് എകെജി സെന്ററിൽ വെച്ചാണ് പത്രിക പ്രകാശനം ചെയ്‌തത്‌. രണ്ട് ഭാഗങ്ങളായിട്ടാണ് പ്രകടന പത്രിക രൂപപ്പെടുത്തിയിട്ടുള്ളത്. ആദ്യ ഭാഗത്ത് 50 ഇന പരിപാടികളാണ് ഉള്ളത്. പരിപാടികള്‍ നടപ്പിലാക്കുന്നതിനായുള്ള തൊള്ളായിരം നിര്‍ദ്ദേശങ്ങളും ആദ്യ ഭാഗത്തുണ്ട്.

ആരോഗ്യ മേഖലയിൽ കേരളത്തെ ലോകോത്തരമാക്കുക, കാർഷിക മേഖലയിൽ വരുമാനം 50 ശതമാനമെങ്കിലും ഉയർത്താനുള്ള പദ്ധതികൾ, ക്ഷേമ പെൻഷനുകൾ 2500 രൂപയാക്കും, വീട്ടമ്മമാർക്ക് പെൻഷൻ, പൊതുമേഖലയെ ശക്‌തിപ്പെടുത്തും, സ്വകാര്യ നിക്ഷേപം സമാഹരിക്കും തുടങ്ങിയവ പത്രികയിലെ പ്രധാന വാഗ്‌ദാനങ്ങളാണ്.

അഞ്ച് വർഷം കൊണ്ട് പതിനായിരം കോടിയുടെ നിക്ഷേപമെത്തിക്കും. മൂല്യവർധിത വ്യവസായങ്ങൾ സൃഷ്‌ടിക്കും, എംഎസ്എംഇകളുടെ എണ്ണം 1.4 ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷമാക്കും. പീഡിത വ്യവസായങ്ങളെ പുനരുദ്ധരിക്കാൻ പുതിയ സ്‌കീം, 60000 കോടിയുടെ പശ്‌ചാത്തല സൗകര്യമൊരുക്കും.

പാൽ, മുട്ട, പച്ചക്കറികളിൽ സ്വയം പര്യാപ്‌തത നേടും. റബറിന്റെ തറവില 250 രൂപയാക്കും, തീരദേശ വികസനത്തിൽ 500 കോടിയുടെ പാക്കേജ്, ആദിവാസി കുടുംബങ്ങൾക്കും പട്ടികജാതി കുടുംബങ്ങൾക്കും പാർപ്പിടം, പതിനായിരം കോടിയുടെ ട്രാൻസ്‌ഗിൽഡ് പദ്ധതി യാഥാർഥ്യമാക്കും. സർക്കാർ- അർദ്ധസർക്കാർ-പൊതുമേഖലാ സ്‌ഥാപനങ്ങളിലെ നിയമനങ്ങൾ പിഎസ്‍‌സിക്ക് വിടും.

ഓട്ടോ ടാക്‌സി തൊഴിലാളികൾക്ക് പ്രത്യേക പരിഗണന, ബദൽ നയങ്ങൾ പ്രത്യേകം ആവിഷ്‌കരിക്കും. മതനിരപേക്ഷ നയങ്ങളിൽ ശക്‌തമായ നിലപാട് സ്വീകരിക്കും.തീരദേശ വികസനത്തിന് 5000 കോടിയുടെ പാക്കേജ്. കടലാക്രമണ ഭീഷണി മറികടക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കും തുടങ്ങിയവയും പത്രികയിൽ ഉൾപ്പെടുന്നു.

വ്യത്യസ്‌തങ്ങളായ 50 പൊതു നിർദ്ദേശങ്ങളും ഇതിലുണ്ട്. ഓരോ നിർദ്ദേശത്തിന്റെയും അവസാനം ക്യുആർ കോഡുണ്ട്. എളുപ്പത്തിൽ അതേക്കുറിച്ച് കാര്യങ്ങൾ മനസിലാക്കാൻ സഹായകരമാകുന്ന നിലയിലാണ് പ്രകടന പത്രിക തയാറാക്കിയിരിക്കുന്നത്.

National News: ‘പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല’; അസമിന് അഞ്ചിന ഉറപ്പുമായി രാഹുല്‍ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE