പ്രശാന്ത് ഭൂഷണ്‍ കേസ്; അസാധാരണ വിധിയുമായി ചരിത്രത്തിലേക്ക്

By Trainee Reporter, Malabar News
Prashant Bhushan_ Malabar News
Adv:Prashant Bhushan
Ajwa Travels

ന്യൂഡല്‍ഹി: കോടതിയലക്ഷ്യകേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരെ ഒരു രൂപ പിഴ ചുമത്തി സുപ്രീംകോടതി. സെപ്റ്റംബര്‍ 15ന് മുന്‍പായി പിഴ അടച്ചില്ലെങ്കില്‍ 3 മാസം തടവും 3 വര്‍ഷം അഭിഭാഷകവൃത്തിയില്‍ നിന്ന് വിലക്കും നേരിടേണ്ടിവരും. കോടതിയെയും ചീഫ് ജസ്റ്റിസിനെയും വിമര്‍ശിച്ചതിനാണ് അഡ്വ: പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യകേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരാനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡേക്കെതിരെയും സുപ്രീം കോടതിയെയും മുന്‍ ജസ്റ്റിസുമാരെയും കുറ്റപ്പെടുത്തുന്ന മറ്റൊരു ട്വീറ്റും പ്രശാന്ത് ഭൂഷണ്‍ സമൂഹ മാദ്ധ്യമത്തില്‍ പോസ്റ്റ് ചെയ്തതാണ് കോടതിയലക്ഷ്യമായി കണ്ടെത്തിയത്. (കേസിനെ സംബന്ധിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.) മാപ്പ് പറഞ്ഞാല്‍ ശിക്ഷ ഒഴിവാക്കാമെന്ന് കോടതി പറഞ്ഞിരുന്നുവെങ്കിലും, തെറ്റ് ചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു പ്രശാന്ത് ഭൂഷണ്‍. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE