സെപ്റ്റംബർ 12 മുതൽ സ്‌കൂളുകൾ തുറക്കാൻ തീരുമാനം; ഒമാൻ

By Team Member, Malabar News
colleges-kerala-reopen
Representational Image
Ajwa Travels

മസ്‌ക്കറ്റ്: അടുത്ത മാസം 12ആം തീയതിയോടെ ഒമാനിലെ വിദ്യാലയങ്ങൾ തുറക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. നിലവിൽ രാജ്യത്ത് അധ്യാപകരുടെയും വിദ്യാർഥികളുടെയും വാക്‌സിനേഷൻ ഊർജിതമാക്കിയ സാഹചര്യത്തിലാണ് സ്‌കൂളുകൾ അടുത്ത മാസത്തോടെ തുറക്കാൻ തീരുമാനമായത്. കൂടാതെ രോഗവ്യാപനം ഒഴിവാക്കുന്നതിന്റെ ഭാഗമായി കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ സ്‌കൂളുകളിൽ ക്‌ളാസുകൾ നടത്തുകയുള്ളൂ എന്നും അധികൃതർ അറിയിച്ചു.

ഓൺലൈൻ-ക്‌ളാസ് മുറി പഠനം സമന്വയിപ്പിച്ചായിരിക്കും 1 മുതൽ 6 വരെയുള്ള ക്‌ളാസുകളിലെ അധ്യയനം നടത്തുക. എന്നാൽ 20 കുട്ടികളിൽ താഴെയുള്ള ക്‌ളാസുകളിൽ എല്ലാവർക്കും സ്‌കൂളിലെത്താവുന്നതാണ്. കൂടാതെ 7 മുതൽ 11 വരെയുള്ള ക്‌ളാസുകളിലെ കുട്ടികൾക്ക് സ്‌കൂളുകളിൽ എത്താമെങ്കിലും ഒരു ക്‌ളാസിൽ 30 പേരിൽ കൂടുതൽ ഉണ്ടെങ്കിൽ ഓൺലൈൻ-ക്‌ളാസ് മുറി പഠനം സമന്വയിപ്പിച്ച് ആയിരിക്കും മുന്നോട്ട് കൊണ്ട് പോകുക. ഒപ്പം ഗ്രേഡ് 12ലുള്ള വിദ്യാർഥികൾക്കും സ്‌കൂളുകളിൽ ക്‌ളാസ് ഉണ്ടായിരിക്കും.

Read also: കോട്ടയത്ത് ബാങ്ക് ഉദ്യോഗസ്‌ഥന്‍ തീകൊളുത്തി മരിച്ച നിലയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE