രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് അവസാനിച്ചു

By Team Member, Malabar News
Malabarnews_kottikkalasham
Representational image
Ajwa Travels

എറണാകുളം : സംസ്‌ഥാനത്ത് രണ്ടാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് വൈകുന്നേരം 6 മണിയോടെ അവസാനിച്ചു. ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് അവസാനിച്ചതോടെ ഇനി കേരളം ഉറ്റുനോക്കുന്നത് രണ്ടാംഘട്ട തിരഞ്ഞെടുപ്പിലേക്കാണ്. ഡിസംബര്‍ 10 ആം തീയതി നടക്കുന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പ് കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് നടക്കുന്നത്. പരസ്യ പ്രചാരണം ഇന്ന് സമാപനം കുറിച്ചതോടെ പല സ്‌ഥലങ്ങളിലും കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്ത സ്‌ഥിതി ഉണ്ടായി.

സംസ്‌ഥാനത്ത് കോവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൊട്ടിക്കലാശം ഒഴിവാക്കണമെന്ന നിര്‍ദേശം അധികൃതര്‍ നല്‍കിയെങ്കിലും പല സ്‌ഥലങ്ങളിലും പരസ്യ പ്രചാരണത്തിന്റെ അവസാന നിമിഷങ്ങള്‍ കൊട്ടിക്കലാശത്തിന് സമാനമായിരുന്നു. എങ്കിലും എവിടെയും കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല.

രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളില്‍ നാളെ രാവിലെയോടെ പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്‌തു തുടങ്ങും. ഒപ്പം തന്നെ പരസ്യ പ്രചാരണം ഇല്ലെങ്കിലും പ്രചാരണത്തിന്റെ അവസാന ദിവസമായ നാളെ സ്‌ഥാനാര്‍ഥികളും അണികളും വീടുകള്‍ തോറും കയറി വോട്ടുകള്‍ തേടും. ജില്ലകളില്‍ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷനും വ്യക്‌തമാക്കിയിട്ടുണ്ട്.

Read also : മണിലാൽ കൊലപാതകം; ബിജെപി പ്രവർത്തകൻ റിമാൻഡിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE