കുറച്ചു നാളത്തേക്ക് ഫോണിലെ കൊറോണ സന്ദേശം ഒഴിവാക്കണം; അഭ്യർത്ഥനയുമായി ഷെയ്ൻ നി​ഗം

By Desk Reporter, Malabar News
shane nigam Malabar News
Ajwa Travels

സംസ്ഥാനത്ത് കനത്ത മഴ വീണ്ടും പ്രളയസമാന സാഹചര്യം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഫോൺ വിളിക്കുമ്പോൾ കേൾക്കുന്ന കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണമെന്ന അഭ്യർത്ഥനയുമായി നടൻ ഷെയ്ൻ നി​ഗം. ഫേസ്ബുക്ക് പോസ്റ്റിലാണ് താരത്തിന്റെ അഭ്യർത്ഥന. ഫോൺ ചെയ്യുമ്പോൾ കൊറോണ ബോധവൽക്കരണത്തിനായി സർക്കാർ നിർബന്ധമാക്കിയ ഈ സന്ദേശമാണ് ആദ്യം കേൾക്കുക. ചില ടെലികോം കമ്പനികൾ ഈ സന്ദേശം കേൾപ്പിച്ച ശേഷമാണ് ഫോൺ റിംഗ് നൽകുന്നത് പോലും. ഇതെല്ലാം കഴിഞ്ഞ് കോൾ കണക്ട് ആവാൻ ഒരുപാട് സമയം എടുക്കുന്നുണ്ട്. അതുകൊണ്ട് സംസ്ഥാനത്ത് മഴ നാശം വിതയ്ക്കുന്ന സാഹചര്യത്തിൽ തൽക്കാലത്തേക്കെങ്കിലും ഈ സന്ദേശം ഒഴിവാക്കണമെന്നാണ് ഷെയ്ൻ നി​ഗത്തിന്റെ അഭ്യർത്ഥന.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

സർക്കാരുകളുടെ ശ്രദ്ധയിലേക്കാണ്..

ദയവായി ഫോൺ വിളിക്കുമ്പോൾ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം എന്ന് അപേക്ഷിക്കുന്നു. കേരളം മറ്റൊരു പ്രളയ ഭീതിയിലാണ്. അത്യാവശ്യമായി ഫോൺ വിളിക്കുമ്പോൾ റെക്കോർഡ് ചെയ്‌തു വെച്ച സന്ദേശം മൂലം ഒരു ജീവൻ രക്ഷിക്കാൻ ഉള്ള സമയം പോലും നമുക്ക് നഷ്ടമായേക്കാം. ദയവായി ഉടൻ തന്നെ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE