കണ്ണൂരിലെ സർക്കാർ സ്‌കൂളുകളിൽ സോളാർ പ്ളാന്റ്; അവസാനഘട്ടം പുരോഗമിക്കുന്നു

By News Desk, Malabar News
Kannur solar power plant
Representational Image
Ajwa Travels

കണ്ണൂർ: നിയോജക മണ്ഡലത്തിലെ സർക്കാർ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ സോളാർ പവർ പ്ളാന്റ് സ്‌ഥാപിക്കുന്നത് അവസാന ഘട്ടത്തിൽ. മണ്ഡലം എംഎൽഎ കൂടിയായ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 38.2 ലക്ഷം രൂപയാണ് ഇതിന് വേണ്ടി നീക്കി വെച്ചത്. ഏജൻസി ഫോർ നോൺ കൺവൻഷണൽ എനർജി ആൻഡ് റൂറൽ ടെക്‌നോളജിക്കാണ് (അനർട്ട്) പദ്ധതി നിർവഹണ ചുമതല.

ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ കണ്ണൂർ (മുനിസിപ്പൽ സ്‌കൂൾ), ഗവ.പോളിടെക്‌നിക് കോളജ് തോട്ടട, ഗവ.മിക്‌സഡ് യുപി സ്‌കൂൾ തളാപ്പ്, ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പയ്യാമ്പലം, ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ ചേലോറ, ഗവ.യുപി സ്‌കൂൾ നീർച്ചാൽ, ഗവ.യുപി സ്‌കൂൾ താവക്കര, ഗവ.ഹയർ‌ സെക്കൻഡറി സ്‌കൂൾ കണ്ണൂർ സിറ്റി, ഗവ.എൽ‌പി സ്‌കൂൾ തായത്തെരു എന്നിവിടങ്ങളിലാണ് സോളാർ പദ്ധതി നടപ്പിലാക്കുന്നത്.

Also Read: പേരാമ്പ്ര ബൈപ്പാസ് ടെൻഡറായി; പ്രതീക്ഷയോടെ ജനങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE