കോവിഡ് ബാധിച്ച അമ്മയെ പാടത്ത് ഉപേക്ഷിച്ച് ആണ്‍ മക്കള്‍

By Staff Reporter, Malabar News
national image_malabar news
Lacchamma (Image Courtesy: The Hans India)
Ajwa Travels

ഹൈദരാബാദ്: തെലങ്കാനയില്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ച 82കാരിയായ അമ്മയെ പാടത്ത് ഉപേക്ഷിച്ച് ആണ്‍ മക്കള്‍. സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്നതിനിടെയാണ് പാടത്തെ താല്‍ക്കാലിക ഷെഡില്‍ വയോധികയായ മാതാവിനെ ഉപേക്ഷിച്ച് ആണ്‍ മക്കള്‍ കടന്നുകളഞ്ഞത്.

തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം. ഒരു മകള്‍ ഉള്‍പ്പെടെ അഞ്ചുപേരുടെ അമ്മയായ ലച്ചമ്മക്ക് പരസഹായമില്ലാതെ നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഇവര്‍ക്ക് പിന്നീട് രോഗം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് കോവിഡ് പകരുമെന്ന ഭയത്താല്‍ ശനിയാഴ്ചയാണ് നാല് ആണ്‍മക്കളും ചേര്‍ന്ന് ലച്ചമ്മയെ ഉപേക്ഷിച്ചത്. വെലേരു മണ്ഡലിലെ പീച്ചര ഗ്രാമത്തിലെ ഒരു കൃഷിയിടത്തിലെ കിണറിന് സമീപമായാണ് മാതാവിനെ മക്കള്‍ ഉപേക്ഷിച്ചത്. പിന്നീട് വിവരമറിഞ്ഞ മകള്‍ ഉടന്‍ സ്ഥലത്തെത്തുകയും ലച്ചമ്മയെ കൂട്ടിക്കൊണ്ട് പോവുകയും ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1802 കോവിഡ് പോസിറ്റീവ് കേസുകളാണ് തെലങ്കാനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ 9 മരണങ്ങളും ഇവിടെ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെയായി സംസ്ഥാനത്ത് ആകെ 1,42,771 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 895 പേര്‍ മരണപ്പെടുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE