കോവിഡ്; സൗദിയിൽ രോഗമുക്‌തി നേടിയവരുടെ എണ്ണത്തിൽ വർധന

By Trainee Reporter, Malabar News
Representational image
Ajwa Travels

ജിദ്ദ: കോവിഡ് മുക്‌തി നേടിയവരുടെ എണ്ണത്തിൽ സൗദി അറേബ്യയിൽ ഇന്ന് വർധന. പുതുതായി 1,120 പേർ രോഗമുക്‌തി നേടുകയും 937 പേർക്ക് രോഗം സ്‌ഥിരീകരിക്കുകയും ചെയ്‌തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട് ചെയ്‌ത കേസുകളുടെ എണ്ണം 4,19,348 ആയി. 4,02,664 പേർ രോഗമുക്‌തി നേടി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,705 പേർ നിലവിൽ ചികിൽസയിലുണ്ട്. ഇവരിൽ 1,351 പേരുടെ നില ഗുരുതരമാണ്. ചികിൽസയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്‌തികരമാണ്.

ചികിൽസയിൽ ഉണ്ടായിരുന്നവരിൽ 11 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 6,979 ആയി. രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.66 ശതമാനവുമാണ്. ഏറ്റവും കൂടുതൽ രോഗികളുള്ളത് റിയാദ് പ്രവിശ്യയിലാണ്.

Read also: വിജയത്തിന് പിന്നിൽ ബിജെപി വോട്ടുകളല്ല; കെ ബാബു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE