കേരള, മഹാരാഷ്‌ട്ര കോവിഡ് വ്യാപനം; പിന്നിൽ വകഭേദം വന്ന വൈറസല്ലെന്ന് കേന്ദ്രം

By Staff Reporter, Malabar News
covid
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: കേരളത്തിലും മഹാരാഷ്‌ട്രയിലും കോവിഡ്- 19 കേസുകള്‍ വര്‍ധിക്കുന്നതിന് പിന്നില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമല്ലെന്ന് അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. അതേസമയം, കോവിഡിന് കാരണമായ സാര്‍സ്-കൊവ്2ന്റെ രണ്ട് വകഭേദങ്ങള്‍ ഇവിടങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്നും നീതി ആയോഗ് അംഗം വികെ പോള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌.

കേരളത്തിലും മഹാരാഷ്‌ട്രയിലും എന്‍440കെ, ഇ484കെ എന്നീ വകഭേദങ്ങളാണ് കണ്ടെത്തിയത്. ഇവയില്‍ ഒരു വകഭേദം തെലങ്കാനയിലും കണ്ടെത്തിയിട്ടുണ്ട്.

187 പേരിലാണ് രാജ്യത്ത് ഇതുവരെ യുകെ വകഭേദം കണ്ടെത്തിയത്. അതേസമയം ആറ് പേരില്‍ ദക്ഷിണാഫ്രിക്കന്‍ വകഭേദവും ഒരാളില്‍ ബ്രസീല്‍ വകഭേദവും കണ്ടെത്തിയിട്ടുണ്ട്.

Read Also: നിയന്ത്രണത്തില്‍ ഇളവില്ല, ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധം; മുഖ്യമന്ത്രിയോട് കര്‍ണാടക ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE