കടലുണ്ടി പുഴയിൽ നാല് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു; ഒരാൾ മരിച്ചു

By Trainee Reporter, Malabar News
Drowned to death
Rep. Image
Ajwa Travels

മലപ്പുറം: മലപ്പുറം നൂറാടി പാലത്തിന് സമീപം കടലുണ്ടി പുഴയിൽ കുളിക്കാനിറങ്ങിയ നാല് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു. മൂന്ന് പേരെ രക്ഷിക്കാനായെങ്കിലും ഒരാൾ മരിച്ചു. മലപ്പുറം മുനിസിപ്പാലിറ്റിയിലെ 22ആം വാർഡിലെ കോലാർ റോഡിൽ ചെറുതൊടി അബ്‌ദുള്ള കുട്ടിയുടെ മകൻ ആരിഫുദ്ധീൻ (17) ആണ് മുങ്ങി മരിച്ചത്. രാവിലെ പത്ത് മണിയോടെയാണ് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടത്.

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മലപ്പുറം അഗ്‌നിരക്ഷാ സേന സംഭവ സ്‌ഥലത്തെത്തി തിരച്ചിൽ നടത്തുകയായിരുന്നു. തിരച്ചിലിൽ ആരിഫുദ്ധീനെ കണ്ടെത്തി കരയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുഴയിൽ നല്ല അടിയൊഴുക്കും പാറക്കെട്ടുകളും നിറഞ്ഞ ഭാഗത്തായിരുന്നു കുട്ടികൾ ഒഴുക്കിൽപ്പെട്ടത്. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Most Read| മന്ത്രിമാരെ മാത്രം സംരക്ഷിച്ചാൽ മതിയോ? ഷൂ ഏറിൽ പോലീസിന് കോടതിയുടെ വിമർശനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE