ബംഗാളില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ടാബ് നല്‍കും; മമതാ ബാനര്‍ജി

By Syndicated , Malabar News
Mamata banarjee_Malabar news
Ajwa Travels

കൊല്‍ക്കത്ത: ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ നാല് മാസം ശേഷിക്കെ പുതിയ പ്രഖ്യാപനങ്ങളുമായി മമതാ ബാനര്‍ജി. ബംഗാളില്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ക്കും മദ്രസ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി ടാബ് നല്‍കും എന്നതാണ് പുതിയ പ്രഖ്യാപനം.

കോവിഡും ലോക്ക്ഡൗണും സാമ്പത്തികമായി കഴിവില്ലാത്ത നിരവധി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പഠനം നിഷേധിച്ചു എന്നും അവര്‍ക്ക്  ഓണ്‍ലൈന്‍ ക്ളാസുകളില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ലെന്നും മമത സംസ്‌ഥാന ജീവനക്കാരുടെ പ്രതിനിധികള്‍ പങ്കെടുത്ത മീറ്റിങ്ങില്‍ സംസാരിക്കവെ പറഞ്ഞു.

‘അവര്‍ക്ക് സ്‌മാര്‍ട്ട്ഫോണ്‍ പോലുമില്ല. അതുകൊണ്ട് മദ്രസയിലെ വിദ്യാര്‍ഥികള്‍ക്കും ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി ടാബുകള്‍ നല്‍കാന്‍ തീരുമാനിച്ചു. ബംഗാളില്‍ 636 മദ്രസകളും 14,000ത്തോളം സ്‌കൂളുകളുമുണ്ട്. എല്ലാ ഹയര്‍ സെക്കണ്ടറി കുട്ടികള്‍ക്കും ടാബുകള്‍ ലഭിക്കും,’ മമത പറഞ്ഞു.

കൂടാതെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്ന് ശതമാനം ഡിഎ ഏര്‍പ്പെടുത്തുകയും കോവിഡ് ആര്‍ടിപിസിആര്‍ ടെസ്‌റ്റിന് 1250 രൂപയില്‍ നിന്നും 950 രൂപയാക്കി കുറയ്ക്കുകയും ചെയ്‌തതാണ് മറ്റ് നടപടികള്‍. കേന്ദ്ര സര്‍ക്കാര്‍ ഡിഎ നല്‍കുന്നത് നിര്‍ത്തലാക്കിയെങ്കിലും ബംഗാള്‍ അത് ചെയ്‌തിട്ടില്ലെന്നും സര്‍ക്കാര്‍ ശമ്പളവും ഡിഎയും കൃത്യമായി നല്‍കുന്നുണ്ടെന്നും മമത കൂട്ടിച്ചേര്‍ത്തു.

Read also: കാര്‍ഷിക നിയമങ്ങള്‍ പരിശോധിക്കണം; സംഘപരിവാര്‍ കര്‍ഷക സംഘടനകള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE