‘വിദേശത്ത് വിദ്യാഭ്യാസ സ്‌ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നു’; സ്‌പീക്കര്‍ക്കെതിരെ സ്വപ്‌നയുടെ മൊഴി

By News Desk, Malabar News
Ajwa Travels

കൊച്ചി: സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന് എതിരായ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെയുടെ രഹസ്യ മൊഴി പുറത്ത്. സ്‌പീക്കർ വിദേശത്ത് വിദ്യാഭ്യാസ സ്‌ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടെന്നാണ് സ്വപ്‌ന സുരേഷിന്റെ മൊഴി. ഒമാന്‍ മിഡില്‍ ഈസ്‌റ്റ് കോളേജിന്റെ ശാഖ ഷാര്‍ജയില്‍ ആരംഭിക്കാന്‍ പദ്ധതിയിട്ടെന്നാണ് മൊഴി.

ഇഡി ഹൈക്കോടതിയില്‍ നല്‍കിയ ഹരജിക്കൊപ്പം സമര്‍പ്പിച്ച സ്വപ്‌നയുടെ മൊഴിയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. മിഡില്‍ ഈസ്‌റ്റ് കോളേജിന്റെ ശാഖ ഷാര്‍ജയില്‍ ആരംഭിക്കാനായിരുന്നു സ്‌പീക്കറുടെ നീക്കം. സ്‌ഥാപനത്തിന് സൗജന്യമായി ഭൂമി ലഭിക്കാന്‍ ഷാര്‍ജ ഭരണാധികാരിയുമായി സ്‌പീക്കര്‍ തിരുവനന്തപുരത്ത് വെച്ച് കൂടിക്കാഴ്‌ച നടത്തി.

ഈ കൂടിക്കാഴ്‌ചയില്‍ ഭൂമി നല്‍കാമെന്ന് വാക്കാല്‍ ഉറപ്പുകിട്ടിയെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട്. സ്വപ്‌നയും ശിവശങ്കറും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റ് അടിസ്‌ഥാനമാക്കി നടത്തിയ ചോദ്യം ചെയ്യലില്‍ സ്വപ്‌ന പറഞ്ഞ കാര്യങ്ങളാണ് ഇഡി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

Read Also: ‘കോണ്‍ഗ്രസിന്റെ പ്രസക്‌തി നഷ്‌ടപ്പെട്ടു’; പാര്‍ട്ടി വിടാനൊരുങ്ങി സുരേഷ് ബാബുവും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE