എസ്‌വൈഎസ്‌ തെരഞ്ഞെടുപ്പ് ശില്‍പശാല സംഘടിപ്പിച്ചു

By Desk Reporter, Malabar News
SYS Election Workshop _ Malabar News
ശില്‍പശാല ജില്ലാ സെക്രട്ടറി സികെ ശക്കീര്‍ അരിമ്പ്ര ഉൽഘാടനം ചെയ്യുന്നു
Ajwa Travels

മലപ്പുറം: ധാര്‍മിക യൗവ്വനത്തിന്റെ സമര സാക്ഷ്യം എന്ന ശീര്‍ഷകത്തില്‍ എസ്‌വൈഎസ്‌ മലപ്പുറം സോണ്‍ കമ്മിറ്റിക്ക് കീഴില്‍ ഇലക്ഷന്‍ ശില്‍പശാല സംഘടിപ്പിച്ചു.

202122 വര്‍ഷത്തേക്കുള്ള യൂണിറ്റ്, സര്‍ക്കിള്‍, സോണ്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്, പുതിയ പദ്ധതികളുടെ വിശദീകരണം, ഡിസംബര്‍ 20ന് മഞ്ചേരിയില്‍ നടക്കുന്ന സാന്ത്വന സദന സമര്‍പ്പണം എന്നീ വിഷയങ്ങളെ അധികരിച്ചാണ് ശില്‍പശാല സംഘടിപ്പിച്ചത്.

എസ്‌വൈഎസ്‌ മലപ്പുറം ഈസ്ററ് ജില്ലാ സെക്രട്ടറി സികെ ശക്കീര്‍ അരിമ്പ്ര ശില്‍പശാല ഉൽഘാടനം ചെയ്‌തു. ആസന്നമായ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മതനിരപേക്ഷത സംരക്ഷിക്കുന്നവര്‍ തെരഞ്ഞെടുക്കപ്പെടണം എന്നും രാഷ്‌ട്രീയ പാര്‍ട്ടികള്‍ തീര്‍ത്തും സമാധാന പരമായി പ്രചാരണങ്ങളില്‍ ഏര്‍പ്പെടണമെന്നും നാടിന്റെ നൻമക്കും വികസനത്തിനും വേണ്ടി എല്ലാവരും കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

സോണ്‍ പ്രസിഡണ്ട് നജ്‌മുദ്ദീൻ സഖാഫി പൂക്കോട്ടൂര്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍ഡി ചീഫ് ദുല്‍ഫുഖാര്‍ അലി സഖാഫി മേല്‍മുറി, പിപി മുജീബ് റഹ്‌മാൻ വടക്കേമണ്ണ, മുസ്‌തഫ മുസ്‌ലിയാര്‍ പട്ടര്‍ക്കടവ്, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, ബദ്‌റുദ്ദീന്‍ കോഡൂർ , എംകെ അബ്‌ദുസ്സലാം എന്നിവര്‍ പ്രസംഗിച്ചു.

Most Read: പ്രവാസിവോട്ട്; ശുപാർശയിൽ എതിർപ്പ് അറിയിച്ച് സിപിഎം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE