കാസർഗോഡ്: ജില്ലയിലെ കാഞ്ഞങ്ങാട് സർക്കിളിൽ എസ്‌വൈഎസിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ധാർമ്മിക യൗവനത്തിന്റെ സമരസാക്ഷ്യം എന്ന പ്രമേയത്തിലൂന്നി നടക്കുന്ന യൂത്ത് കൗണ്‍സിലിലാണ് പുതിയ ഭാരവാഹികൾ ചുമതലയേറ്റത്.
പ്രസിഡണ്ടായി മുനീർ മൗലവി ഞാണിക്കടവിനെയും ജനറൽ സെക്രട്ടറിയായി റിയാസ് പഴയ കടപ്പുറത്തിനെയും ഫിനാൻസ് സെക്രട്ടറിയായി റാഷിദ് സഖാഫിയെയും തിരഞ്ഞെടുത്തു. മുഹമ്മദ് സഅദി, ജാഫർ ലത്വീഫി എന്നിവർക്കാണ് വെസ് പ്രസിഡണ്ട് ചുമതല. ഹംസ മൗലവി, നൗഷാദ് പുഞ്ചാവി എന്നിവരെ ജോയിൻ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.
എസ്‌വൈഎസ് സോൺ ഫിനാൻസ് സെക്രട്ടറി സയ്യിദ് ജഅഫർ സാദിഖ് തങ്ങൾ മാണിക്കോത്ത് കൗണ്‍സിൽ ഉൽഘാടനം നിർവഹിച്ചു. അലാമിപള്ളി സുന്നി സെന്ററിൽ ചേർന്ന കൗൺസിലിൽ പ്രസിഡണ്ട് അബ്‌ദുൽ ഖാദർ സഖാഫിയാണ് അദ്ധ്യക്ഷത വഹിച്ചത്.
കേരള മുസ്‌ലിം ജമാഅത്ത് നേതാക്കളായ ഹമീദ് മദനി ബല്ലാ കടപുറം, ഹമീദ് മൗലവി കൊളവയൽ, എസ്‌വൈഎസ് സോൺ സെക്രട്ടറി അബ്‌ദുൽ സത്താർ പഴയ കടപ്പുറം, റിട്ടേണിംഗ് ഓഫീസർ അശ്‌റഫ് അശ്റഫി ആറങ്ങാടി, മഹമൂദ് അംജദി, മശ്‌ഹൂദ് ഫാളിലി, മൂസ പടന്നക്കാട് എന്നിവർ പ്രസംഗിച്ചു. മുനീർ മൗലവി സ്വാഗതം പറഞ്ഞ പരിപാടിയിൽ ഹംസ മൗലവി പുതിയകോട്ട നന്ദി പറഞ്ഞു.
Most Read: അയിഷ അസീസ്; ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റ്