ടി20; ഇന്ത്യൻ ടീമിന് നായകനായി രോഹിത്, വൈസ് ക്യാപ്‌റ്റനായി രാഹുൽ

By News Desk, Malabar News
Rohit Sharma clears fitness Test, set to join India Test squad soon
Rohit Sharma
Ajwa Travels

ന്യൂസിലാൻഡിനെതിരായ ട്വന്റി 20 പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സ്‌ഥാനമൊഴിഞ്ഞ വിരാട് കോഹ്‌ലിക്ക് പകരം രോഹിത് ശർമ്മയെ ക്യാപ്‌റ്റനായി നിയമിച്ചു. കെഎൽ രാഹുൽ വൈസ് ക്യാപ്‌റ്റൻ. വിരാട് കോഹ്‍ലിക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഋതുരാജ് ഗെയ്‌ക്ക്‌വാദ്, വെങ്കടേഷ് അയ്യർ, ഹർഷാൽ പട്ടേൽ, ആവേശ് ഖാൻ എന്നിവരും ടീമിൽ ഇടം പിടിച്ചു. മൂന്ന് മൽസരങ്ങളുടെ പരമ്പര ഈ മാസം 17ന് തുടങ്ങും.

മൂന്ന് ട്വന്റി 20യും രണ്ട് ടെസ്‌റ്റ് മൽസരങ്ങളും ചേർന്നതാണ് ന്യൂസിലാൻഡിനെതിരായ പരമ്പര. ജയ്‌പൂർ, റാഞ്ചി, കൊൽക്കത്ത എന്നിവിടങ്ങളിലാണ് ടി20 മൽസരങ്ങൾ. കാൺപൂരും മുംബൈയുമാണ് ടെസ്‌റ്റ് പരമ്പരയുടെ വേദികൾ. രാഹുൽ ദ്രാവിഡ് പുതിയ പരിശീലകനായി എത്തുന്നതും ഇന്ത്യയ്‌ക്ക് കരുത്താകും. അടുത്ത വർഷത്തെ ട്വന്റി 20 ലോകകപ്പ് മുന്നിൽ കണ്ടുള്ള പ്‌ളാനിങ്ങാകും ദ്രാവിഡിന്റേത്.

Also Read: ബസ് ചാർജ് വർധന; ഇടത് മുന്നണി യോഗത്തിൽ അനുമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE