ടി-20 ലോകകപ്പ്; ഇന്ന് ന്യൂസിലൻഡ്- അഫ്‌ഗാൻ പോരാട്ടം, ഇന്ത്യക്ക് നിർണായകം

By Staff Reporter, Malabar News
new-zealand-vs-afghanistan
Ajwa Travels

അബുദാബി: ടി-20 ലോകകപ്പിലെ നിർണായക മൽസരത്തിൽ ന്യൂസിലൻഡ് ഇന്ന് അഫ്‌ഗാനിസ്‌ഥാനെ നേരിടും. മൽസരഫലം ഇന്ത്യയുടെ സെമി സാധ്യതകളെയും നിർണയിക്കും. ഉച്ചകഴിഞ്ഞ് 3.30ന് അബുദാബിയിലാണ് മൽസരം. കോലിയുടെയും സംഘത്തിന്റെയും തലവര നിർണയിക്കുന്ന കളിയിൽ കരുത്തരായ ന്യൂസിലൻഡിനെ അട്ടിമറിക്കാൻ അഫ്‌ഗാന് കഴിയുമോ എന്നതാണ് ഇന്ത്യൻ ആരാധകർ ഉറ്റുനോക്കുന്നത്.

അതേസമയം, സെമി ഉറപ്പിക്കാനുള്ള ന്യൂസിലൻഡിന്റെ അവസാന കടമ്പയാണ് അഫ്‌ഗാനെതിരായ മൽസരം. ജയം നേടി ഗ്രൂപ്പിൽ രണ്ടാമതായി സെമിയിലെത്താനാണ് ന്യൂസിലൻഡ് ലക്ഷ്യം.

മുൻനിര താരങ്ങളുടെ മികച്ച ഫോമാണ് ന്യൂസിലൻഡിന് ആത്‌മ വിശ്വാസം നൽകുന്ന ഘടകം. കെയ്ൻ വില്യംസണിന്റെ കീഴിൽ മികച്ച ഒത്തിണക്കത്തോടെ ടീം മുന്നോട്ട് പോവുന്നുണ്ട്. എന്നാൽ ഏത് വമ്പൻമാരെയും തറപറ്റിക്കാൻ കഴിവുള്ള സംഘമാണ് അഫ്‌ഗാൻ എന്നതാണ് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്ന ഘടകം.

Read Also: മോഹൻലാൽ ‘ബർമുഡ’ സിനിമയിലെ തന്റെ പാട്ടിനെ കുറിച്ച് പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE