Sun, May 26, 2024
38.8 C
Dubai
Home Tags Foolishness News

Tag: Foolishness News

കോവിഡ് ചികിൽസയ്‌ക്ക് ചാണകം; പ്രതിഷേധവുമായി ആരോഗ്യ വിദഗ്‌ധർ

ന്യൂഡെൽഹി: കോവിഡ് ചികിൽസയ്‌ക്കായി ചാണകം ഉപയോഗിക്കുന്നതിനെതിരെ ആരോഗ്യ വിദഗ്‌ധർ പ്രതിഷേധവുമായി രംഗത്ത്. കോവിഡ് വ്യാപനം തടയുന്നതിന് ചാണകത്തിന്റെ ഉപയോഗം സഹായിക്കുമെന്ന് ശാസ്‌ത്രീയമായ തെളിവുകളില്ലെന്നാണ് റോയിട്ടേഴ്‌സ്‌ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. അടിസ്‌ഥാനമില്ലാത്ത ഇത്തരം ചികിൽസാ...

കോവിഡ് ചികിൽസ ഗോശാലയിൽ; ഇന്ത്യയുടെ പ്രതിഛായ തകർക്കുന്ന അശാസ്‌ത്രീയത ഗുജറാത്തിൽ

ഡെൽഹി: കോവിഡിനെ നേരിടാൻ അശാസ്‌ത്രീയ ചികിൽസാ രീതികളുമായി ഗുജറാത്ത്. ലോകത്തിന് മുൻപിൽ ഇന്ത്യയുടെ പ്രതിഛായ തകർക്കുന്ന വിഡ്‌ഢിത്തരങ്ങളാണ് ഗുജറാത്തിൽ സംഭവിക്കുന്നതെന്ന് ദേശീയ-അന്തർദേശിയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. ഗുജറാത്തിലെ 'ദീശ' താലൂക്കിലെ തെടോഡ ഗ്രാമത്തിലാണ്...

ഗോവധ നിരോധനത്തിന് ശേഷം കർണാടകയിൽ ഗോമൂത്ര-ചാണക ഗവേഷണ കേന്ദ്രം

ബംഗളൂരു: കര്‍ണാടകയിലെ ബെളഗാവിയില്‍ ഗോമൂത്ര ചാണക ഗവേഷണ കേന്ദ്രം ഒരുങ്ങുന്നു. കേശവ സ്‌മൃതി ട്രസ്‌റ്റ്‌ ആണ് ബെളഗാവി നഗരത്തില്‍നിന്നു 100 കിലോമീറ്റര്‍ അകലെയുള്ള കൗജലാഗി ഗ്രാമത്തിലാണ് ഗവേഷണ കേന്ദ്രം സ്‌ഥാപിക്കുന്നത്. ആര്‍എസ്എസ് അംഗങ്ങളാണ്...

ദേശീയ പശുശാസ്‍ത്ര പരീക്ഷ റദ്ദാക്കി; സിലബസിനെതിരെ വ്യാപക ആക്ഷേപം

ന്യൂഡെൽഹി : ദേശീയ പശുശാസ്‍ത്ര പരീക്ഷയുടെ സിലബസിനെതിരെ വ്യാപക ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കി. ശാസ്‍ത്രത്തെ വെല്ലുവിളിക്കുന്ന സിലബസ് എന്നാണ് ആക്ഷേപം ഉയരുന്നത്. കേന്ദ്ര മൃഗപരിപാലന മന്ത്രാലയത്തിന്റെ ഭാഗമായുള്ള രാഷ്‌ട്രീയ കാമധേനു...

അശാസ്‌ത്രീയ വിവരങ്ങൾ; രാഷ്‌ട്രീയ കാമധേനു ആയോഗിന്റെ പശു ശാസ്‌ത്ര പരീക്ഷ മാറ്റിവച്ചു

ന്യൂഡെല്‍ഹി: കേന്ദ്ര മൃഗസംരക്ഷണ ക്ഷീരകർഷക വകുപ്പിന് കീഴിലുള്ള രാഷ്‌ട്രീയ കാമധേനു ആയോഗ് പശു ശാസ്‌ത്രം പ്രധാന വിഷയമാക്കി വ്യാഴാഴ്‌ച നടത്തുന്ന ഓൺലൈൻ പരീക്ഷ മാറ്റിവച്ചു. ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച ‘കാമധേനു ഗായ് വിജ്‌ഞാന്‍...

‘പശു ശാസ്‌ത്ര’ പരീക്ഷയിൽ നിന്ന് കേന്ദ്രം പിന്നോട്ടില്ല; റദ്ദാക്കണമെന്ന് ശാസ്‌ത്ര സാഹിത്യ പരിഷത്ത്

ന്യൂഡെൽഹി: കേന്ദ്ര മൃഗസംരക്ഷണ ക്ഷീരകർഷക വകുപ്പിന് കീഴിലുള്ള രാഷ്‌ട്രീയ കാമധേനു ആയോഗ് പശു ശാസ്‌ത്രം പ്രധാന വിഷയമാക്കി വ്യാഴാഴ്‌ച നടത്തുന്ന ഓൺലൈൻ പരീക്ഷയിൽ നിന്ന് പിന്നോട്ടില്ലെന്നും പങ്കെടുക്കാൻ 5 ലക്ഷത്തിലധികം ആളുകൾ രജിസ്‌റ്റർ...

തദ്ദേശീയ പശു ശാസ്‍ത്ര പരീക്ഷ നടത്തണം; യുജിസി

ന്യൂഡെൽഹി : തദ്ദേശീയ പശു ശാസ്‍ത്ര പരീക്ഷ നടത്തണമെന്ന ആവശ്യവുമായി യുജിസി രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ എല്ലാ യുണിവേഴ്സിറ്റികളിലെയും വൈസ് ചാൻസിലർമാർക്ക് യുജിസി കത്തയച്ചു. രാജ്യവ്യാപകമായി ഈ മാസം അവസാനത്തോടെ പരീക്ഷ നടത്തണമെന്നാണ്...

സർക്കാർ ഓഫീസുകളുടെ ശുചീകരണത്തിന് ഗോമൂത്ര ഫിനോയിൽ മാത്രം; മധ്യപ്രദേശ്

ഭോപ്പാൽ : സർക്കാർ ഓഫീസുകളുടെ ശുചീകരണത്തിനായി ഗോമൂത്ര ഫിനോയിൽ മാത്രം ഉപയോഗിക്കണമെന്ന നിർദേശവുമായി മധ്യപ്രദേശ് സർക്കാർ. ഇക്കാര്യം പ്രഖ്യാപിച്ചുകൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവ് പുറത്തിറക്കി. ഇനിമുതൽ സർക്കാർ ഓഫീസുകൾ ശുചീകരിക്കുന്നതിനായി രാസപദാർഥങ്ങൾ ഉപയോഗിച്ചുള്ള ഫിനോയിലിന്...
- Advertisement -