Fri, May 17, 2024
39.2 C
Dubai
Home Tags Kannur news

Tag: kannur news

ഇൻകം ടാക്‌സ് ഓഫീസർ ചമഞ്ഞ് തട്ടിപ്പ്; പ്രതി ഒളിവിൽ; അന്വേഷണം ഊർജിതം

കണ്ണൂർ: ജില്ലയിൽ ഇൻകം ടാക്‌സ് ഓഫീസർ ചമഞ്ഞ് വൻ തട്ടിപ്പ്. കണ്ണൂർ നഗരത്തിലെ ജ്വല്ലറിയിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. തട്ടിപ്പുകാരൻ സംസ്‌ഥാനം വിട്ടു എന്ന് സംശയമുള്ള സാഹചര്യത്തിൽ...

ആന്തൂരിലെ വ്യവസായിയുടെ മരണം; അന്വേഷണം അവസാനിപ്പിച്ച് പോലീസ് റിപ്പോര്‍ട്ട്

കണ്ണൂര്‍: ആന്തൂരിലെ വ്യവസായി സാജന്‍ ആത്‍മഹത്യ ചെയ്‌ത സംഭവത്തില്‍ കേസന്വേഷണം അവസാനിപ്പിക്കുന്നതായി പൊലീസ് റിപ്പോര്‍ട്ട് നല്‍കി. സാമ്പത്തികവും മാനസികവുമായ കാരണങ്ങളാലുള്ള ആത്‍മഹത്യയില്‍ ആര്‍ക്കെതിരെയും പ്രേരണകുറ്റം ചുമത്താനാകില്ലെന്നാണ് പൊലീസ് പറയുന്നത്. തളിപ്പറമ്പ്  സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനാണ്...

കോവിഡ് രോഗി തൂങ്ങി മരിച്ച നിലയിൽ

കണ്ണൂർ: പാനൂരിൽ കോവിഡ് രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൈവേലിക്കൽ കടവങ്കോട്ട് ബാബു (49) മരിച്ചത്. വീടിന് സമീപത്തെ കശുമാവിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം....

കോഴ വാങ്ങി നിയമനം; യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം നടത്തി

കണ്ണൂർ: പഴയങ്ങാടി അർബൻ ബാങ്കിൽ സിപിഎം പ്രവർത്തകൻ നിയമനം നടത്തിയതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം. കോഴ വാങ്ങിയാണ് നിയമനം നടത്തിയതെന്ന് ആരോപിച്ചാണ് ബാങ്കിന് മുന്നിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധ...

കുടിയൊഴിപ്പിച്ച ഭൂമിയിൽ പൂന്തോട്ടമൊരുക്കി ദേശീയപാതാ വിഭാഗം

പയ്യന്നൂർ: പിഡബ്ള്യൂഡി റോഡ് വിഭാഗം ഓഫീസിനെ കുടിയൊഴിപ്പിച്ച സ്‌ഥലത്ത്‌ പൂന്തോട്ടം നിർമിക്കാൻ ഒരുങ്ങി ദേശീയപാതാ വിഭാഗം. പെരുമ്പ ദേശീയപാതാ ജംഗ്ഷനിൽ ട്രാഫിക് ഐലൻഡ് ഉൾപ്പടെ സ്‌ഥാപിക്കുന്നതിന്റെ ഭാഗമായാണ് പിഡബ്ള്യൂഡി ഓഫീസ് ഒഴിപ്പിച്ചത്. ഓഫീസ്...

7 ലോറികള്‍ വിജിലന്‍സ് പിടിയില്‍

തളിപ്പറമ്പ്: തളിപ്പറമ്പ് മേഖലയില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 7 ലോറികള്‍ പിടിയില്‍. കരിങ്കല്‍ ഉല്‍പന്നങ്ങള്‍ അനധികൃതമായി കടത്തുന്നതിനിടയിലാണ് ലോറികള്‍ പിടികൂടിയത്. വിജിലന്‍സ് ഇൻസ്‌പെക്‌ടർ ടി.പി സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലോറികള്‍ പിടികൂടിയത്....

പരിയാരം മെഡിക്കല്‍ കോളേജ്; 768 പുതിയ തസ്‌തികകള്‍ അനുവദിച്ചു

കണ്ണൂര്‍ : ജില്ലയിലെ ആരോഗ്യരംഗത്ത് കൂടുതല്‍ മികവ് പുലര്‍ത്താന്‍ ഒരുങ്ങുകയാണ് പരിയാരം മെഡിക്കല്‍ കോളേജ്. പരിയാരം മെഡിക്കല്‍ കോളേജില്‍ പുതുതായി അനുവദിച്ച 768 പുതിയ തസ്‌തികകള്‍ വലിയ മുന്നേറ്റത്തിനാണ് വഴി തുറക്കുന്നത്. 100...

വാഹന പരിശോധന വീണ്ടും; ലക്ഷ്യം നിരോധനാജ്‌ഞ ലംഘനം തടയുക

കണ്ണൂര്‍ : ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന വാഹന പരിശോധന പോലീസ് വീണ്ടും പുനഃരാരംഭിച്ചു. ജില്ലയില്‍ നിരോധനാജ്‌ഞ പ്രഖ്യാപിച്ചതോടെ ഇവയുടെ ലംഘനം പിടിക്കാനായാണ് പരിശോധന പുനഃരാരംഭിച്ചത്. ഈ മാസം...
- Advertisement -